CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 7 Seconds Ago
Breaking Now

ക്രിക്കറ്റ് ആവേശച്ചൂടില്‍ സാലിസ്ബറി; സീന മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി T12 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നത് കരുത്തരായ എട്ടു ടീമുകള്‍

തുടര്‍ച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക

സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷന്‍(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂണ്‍ രണ്ടിന് നടക്കും.  യുകെയിലെ കരുത്തരായ എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് അറുന്നൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മത്സരരംഗത്തുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കേരള ക്രിക്കറ്റ് ക്ലെബ്ബ് പോര്‍ട്‌സ്മൗത്തും റണ്ണറപ്പായ ഗ്ലോസ്റ്റെര്‍ഷെയര്‍ ക്രിക്കറ്റ് ക്ലെബ്ബും(ഗ്ലോബല്‍ സ്റ്റഡി ലിങ്ക്) ഇക്കുറിയും രംഗത്തുണ്ട്. പൂള്‍ എ യില്‍ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്), ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലെബ് ന്യൂ പോര്‍ട്ട്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ഗ്ലോസ്റ്റെര്‍ഷെയര്‍, അമിഗോസ് ക്രിക്കറ്റ് ക്ലെബ്ബ് എന്നിവയും പൂള്‍ ബി യില്‍ കേരള ക്രിക്കറ്റ് ക്ലെബ്ബ് പോര്‍ട്‌സ്മൗത്ത്, കൊമ്പന്‍സ്, എസ് എം സി ക്രിക്കറ്റ് ക്ലെബ്, ചീയേഴ്‌സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം തുടങ്ങിയവരുമാണ് മത്സരിക്കുക.

തുടര്‍ച്ചയായി രണ്ടാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഡിവൈസിസിലെ വിശാലമായ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. പന്ത്രണ്ട് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങള്‍ രാവിലെ ഒന്‍പത് മണിയോടെ തന്നെ ആരംഭിക്കും. ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഏബിള്‍ഡെയ്ല്‍ കെയര്‍  തുടങ്ങിയ പ്രമുഖരാണ് ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍. മിതമായ നിരക്കില്‍ നാടന്‍ വിഭവങ്ങളോട് കൂടിയ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഭക്ഷണ സ്റ്റാള്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്.

പ്രസിഡന്റ് ഷിബു ജോണ്‍, സെക്രട്ടറി ഡിനു ഓലിക്കല്‍, ട്രഷറര്‍ ഷാല്‍മോന്‍ പങ്കെത്, സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ ജോണ്‍ പോള്‍, എസ് എം എ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ അരുണ്‍ കൃഷ്ണന്‍  തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂര്‍ണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ സ്വന്തം ടീമായ എസ് എം എ ചലഞ്ചേഴ്‌സ്(സ്മാക്) ഇക്കുറിയും ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കും.  സുമിത്, എംപി പദ്മരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്മാക് കളത്തിലിറങ്ങുന്നത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ എസ് എം എം മുന്‍ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

 

സുജു ജോസഫ്, പി ആര്‍ ഒ




കൂടുതല്‍വാര്‍ത്തകള്‍.