CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 17 Seconds Ago
Breaking Now

യുഎസിലെ നിര്‍മാണ പ്ലാന്റില്‍ കൂട്ട വെടിവയ്പ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

നോര്‍ത്തേണ്‍ മേരിലാന്‍ഡിലെ സോളംബിയ മെഷീന്‍ ഫാക്ടറി എന്ന നിര്‍മ്മാണ കേന്ദ്രത്തിലാണ് സംഭവം.

സ്മിത്ത്‌സ്ബര്‍ഗ് മേരിലാന്‍ഡ് ടൗണിലെ നിര്‍മാണ പ്ലാന്റിലുണ്ടായ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്തേണ്‍ മേരിലാന്‍ഡിലെ സോളംബിയ മെഷീന്‍ ഫാക്ടറി എന്ന നിര്‍മ്മാണ കേന്ദ്രത്തിലാണ് സംഭവം. വെടിവെയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തോളില്‍ വെടിയേറ്റിട്ടുമുണ്ട്. എന്നാല്‍ വെടിയുതിര്‍ത്തയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മേരിലാന്‍ഡ് ഗവര്‍ണര്‍ ലാറി ഹോഗനെ ഉദ്ദരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാള്‍ട്ടിമോര്‍ നഗരത്തില്‍ നിന്ന് 75 മൈല്‍ അകലെ സ്മിത്ത്‌സ്ബര്‍ഗിലെ കൊളംബിയ മെഷീനില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്ന് വാഷിംഗ്ടണ്‍ കൗണ്ടിയിലെ മുഖ്യ ഭരണ നിര്‍വഹണോദ്യോഗസ്ഥന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അക്രമണത്തില്‍ ഒന്നിലധികം ഇരകള്‍ ഉണ്ടെന്നും, സംശയിക്കുന്നയാള്‍ സമൂഹത്തിന് ഭീഷണിയല്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു. ഇത് പെട്ടന്നുണ്ടായ സംഭവമാണ്, ഞങ്ങള്‍ക്ക് ലഭിക്കുന്നതനുസരിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി

'ഞങ്ങള്‍ ഇപ്പോള്‍ സ്മിത്ത്‌സ്ബര്‍ഗിലെ കൂട്ട വെടിവയ്പ്പ് സജീവമായി നിരീക്ഷിച്ചുവരികയാണ്. ഞങ്ങളുടെ ഓഫീസ് ഗ്രൗണ്ടിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രദേശവാസിയാണെങ്കില്‍, നിയമം നടപ്പിലാക്കാന്‍ ദയവായി പ്രദേശത്ത് നിന്ന് മാറിനില്‍ക്കുക,' എന്ന് മേരിലാന്‍ഡിലെ പ്രതിനിധി ഡേവിഡ് ട്രോണ്‍ സംഭവത്തിന് തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു. 

ന്യൂയോര്‍ക്ക്, ടെക്‌സാസ്, ഒക്ലഹോമ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ നിരവധി വെടിവയ്പുകള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് തോക്ക് ഉപയോഗിച്ചുള്ള അക്രമ നിയമങ്ങള്‍ ശക്തമാക്കണമെന്ന് അമേരിക്കയിലുടനീളം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎസില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമം വര്‍ദ്ധിച്ചുവരികയാണ്. യുഎസില്‍ ഈ വര്‍ഷം ഇതുവരെ വെടിവെയ്പ്പില്‍ മാത്രം 17,000 ത്തിലധികം ആളുകള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഇതുവരെ കുറഞ്ഞത് 110 വെടിവയ്പ്പുകളും നടന്നിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.