CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 31 Minutes 6 Seconds Ago
Breaking Now

തായ്‌ലാന്‍ഡ് ചക്രവര്‍ത്തിയേയും മറികടന്ന് എലിസബത്ത് രാജ്ഞി ; ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്ത ഭരണാധികാരിയായി

96 കാരിയായ എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ നടക്കുകയാണ്

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരിയായി എലിസബത്ത് രാജ്ഞി. തായ്‌ലന്‍ഡ് ചക്രവര്‍ത്തി പദമലങ്കരിച്ച ഭൂമിബോല്‍ അതുല്യേജിനെയാണ് രാജ്ഞി പിറകിലാക്കിയത്. 1927 മുതല്‍ 2016 വരെ 70 വര്‍ഷവും 126 ദിവസവുമായിരുന്നു അവരുടെ ഭരണകാലം.

A file photo of Britain's Queen Elizabeth (AP)

96 കാരിയായ എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ നടക്കുകയാണ്. 1953 ല്‍ രാജ്ഞിയായി ചുമതലയേറ്റ അവര്‍ 2015ല്‍ ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടനെ നയിച്ചയാളെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. വിക്ടോറിയ രാജ്ഞിയെയായിരുന്നു മറികടന്നത്. 1643 മുതല്‍ 1715 വരെ 72 വര്‍ഷത്തിലേറെ കാലം ഫ്രാന്‍സിലെ ഏകാധിപതിയായിരുന്ന ലൂയി പതിനാലാമനാണ് ലോകത്ത് ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന രാജാവ്.

 




കൂടുതല്‍വാര്‍ത്തകള്‍.