CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 57 Seconds Ago
Breaking Now

സൂര്യന്‍ അസ്തമിക്കാത്ത ഒരു ജനതയായി ഇന്ന് മലയാളി മാറി ' കെ എന്‍ ബാലഗോപാല്‍ ബഹു: ധനകാര്യ വകുപ്പു മന്തി

ലണ്ടന്‍ : ഒരു കാലത്ത് ഇഗ്ലണ്ടിനെ സൂര്യന്‍ അസ്തമിക്കാത്ത രാജ്യമെന്ന് ലോകം വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വിശേഷണം നമ്മുടെ കൊച്ചു കേരളത്തിനാണ് ചേരുക . ലോകത്ത് എവിടെയും തൊഴില്‍ ചെയ്യുന്ന വൈദഗ്ധ്യമുള്ള മലയാളികളുണ്ട്. എന്നതാണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് സമീക്ഷ UK ലണ്ടണില്‍ സംഘടിപ്പിച്ച പ്രവാസ സദസ്സില്‍  പ്രഭാഷണമധ്യേ അദ്ദേഹം   സൂചിപ്പിച്ചു. നവകേരള നിര്‍മ്മിതിക്ക് നിസ്തുലമായ പങ്കാണ് പ്രവാസി മലയാളികള്‍ക്ക് വഹിക്കാനുള്ളത്.  .  പ്രവാസികളുടെ ഓരോ ചുവടുവെപ്പും തുടങ്ങുന്ന ഓരോസംരംഭവും അനുഭവങ്ങളും കേരള വികസനത്തിനിണങ്ങുന്നതും , മലയാളികളുടെ ഉന്നത ജീവിതത്തിന് ഉതകുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

തുടര്‍ന്ന് നോര്‍ക്കയെപ്പറ്റി വിശദവും വിജ്ഞാനപ്രദവുമായ പ്രഭാഷണം നോര്‍ക്ക CEO ഹരികൃഷ്ണന്‍ നമ്പൂതിരി നടത്തുകയുണ്ടായി. PowerPoint presentation ലൂടെ

 നോര്‍ക്കയുടെ സേവനങ്ങളും, പദ്ധതികളും പൂര്‍ണ്ണമായും പ്രവാസികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നദ്ദേഹം വിശദീകരിച്ചു. വ്യക്തവും, ലളിതവുമായ അവതരണം പ്രവാസികളല്ലാത്തവര്‍ക്കു പോലും ഏറെ സഹായകരമായിരുന്നു. പിന്നീട് ബഹു: വ്യവസായ വകുപ്പ് മന്ത്രി P രാജീവ് പ്രഭാഷണം നടത്തി.

കേരളത്തിന്റെ സമഗ്ര വികസനത്തെ ലക്ഷ്യമിട്ട്1957 ല്‍                 

ശ്രീ.ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ തുടക്കം കുറിക്കുകയും ഇന്ന് ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള LDF സര്‍ക്കാര്‍ തുടരുന്നതുമായ

 ' കേരള മോഡല്‍' ആഗോള പ്രശംസ നേടിക്കഴിഞ്ഞതാണ്.

 വിദ്യാഭ്യാസം,ആരോഗ്യം,

 പൊതുജനക്ഷേമം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ മാതൃക പ്രാവര്‍ത്തികമാക്കുന്നത്..

എന്നാല്‍ വ്യവസായിക മേഖലയില്‍ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളുണ്ട്.ഈ പോരായ്മകള്‍പരിഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്.  വ്യവസായ അന്തരീക്ഷത്തിന് തടസ്സമായി നില്‍ക്കുന്നത് കേരളത്തിലെ സ്ഥല പരിമിതിയും പ്രകൃതി ലോല പ്രദേശങ്ങളും , നീര്‍ത്തടങ്ങളുമാണ്. എന്നാല്‍ മതനിരപേക്ഷമായ സാമൂഹ്യ അന്തരീക്ഷവും , അക്കാദമിക് വൈദഗ്ധ്യവുമുള്ള മനുഷ്യപ്രയത്‌നശേഷിയും അനുകൂലമായി ഉണ്ട്. ഇവയെല്ലാം ഉള്‍ക്കൊണ്ടു വേണം കേരളത്തില്‍ വ്യവസായ വത്ക്കരണം സാധ്യമാക്കേണ്ടത്.  ഉത്തരവാദിത്വ വ്യവസായ വത്ക്കരണമെന്ന നിലയ്ക്ക് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചു കേരളത്തിനിണങ്ങിയ സംരംഭത്തിനാണ് പ്രവാസികള്‍ നിക്ഷേപം നടത്തേണ്ടത്. 

ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ പ്രളയം, നിപ്പ, കോവിഡ് എന്നിവയുടെ വെല്ലുവിളികള്‍ അതിജീവിച്ച് ഇതിനകം വ്യവസായ വളര്‍ച്ച നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തല്‍ ഉന്നി പറഞ്ഞു.

 

സാമ്പത്തിക വിദഗ്ധനും മുന്‍സംസ്ഥാന ആസൂത്രണ സമിതി അംഗവുമായ ശ്രീ K N ഹരിലാലായിരുന്നു പിന്നീട് പ്രവാസ സദസ്സിനെ അഭിമുഖീകരിച്ച്

 പ്രഭാഷണം നടത്തിയത്. മുതലാളിത്തിനെതിരായി പുറം ലോകവുമായി ബന്ധമില്ലാത്ത വികസനമായിരുന്നു സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ കേരളം പുറം ലോകവുമായി ബന്ധപ്പെട്ടാണ് മുതലാളിത്തത്തിന്റെ ബദല്‍ സൃഷ്ടിച്ചത്. പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ കേരള വികസനത്തിന് നല്ല സംഭാവന നല്‍കാന്‍ കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനം, ഉക്രൈന്‍ യുദ്ധം, എന്നിവ ലോക സാമ്പത്തിക ക്രമത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാന്‍ പോവുകയാണ്.  അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളുടെ മേധാവിത്വം മെല്ലെ കുറയാനിടവരും . ലോക സാമ്പത്തിക ഭൂപടത്തിലെ ഈ മാറ്റം പ്രവാസ ജീവിതത്തിലും പ്രതികൂല പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. 

തുടര്‍ന്നു പ്രവാസ ജീവിതത്തെ സ്പര്‍ശിക്കുന്ന ആരോഗ്യപരമായ വിമര്‍ശനങ്ങളും, നിര്‍ദ്ദേശങ്ങളും , ചോദ്യങ്ങളും സദസ്സില്‍ നിന്ന് ഉയര്‍ന്നുവന്നു. അവയ്ക്കുള്ള കൃത്യമായ മറുപടിയും പാനലില്‍ നിന്നും ഉണ്ടായി.

 3 മണിക്കൂര്‍ നീണ്ട ZOOM മീറ്റിങ്ങില്‍ UK യില്‍ നിന്നു മാത്രമല്ല മറ്റു പല രാജ്യങ്ങളില്‍ നിന്നുമായി നിരവധി പ്രവാസി മലയാളികള്‍ ഈ സംവാദസദസില്‍ പങ്കാളികളായിരുന്നുവെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. 'നവകേരള നിര്‍മ്മിതിക്ക് പ്രവാസികളുടെ പങ്ക് ' എന്ന വിഷയത്തില്‍  Uk യില്‍ നടന്ന ഈ പ്രവാസ സംവാദസദസ്സിന് നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളില്‍ സ്വാഗതം ആശംസിച്ചു .

സ.ഫിതില്‍ മുത്തുക്കോയ

സ.ശ്രീകാന്ത്

സ.മിഥുന്‍ സണ്ണി എന്നിവര്‍ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു..

 സ:  ദിലീപ് കുമാര്‍ ,

 സ : ചിഞ്ചു സണ്ണി, 

സ : ഭാസ്‌ക്കര്‍ പുരയില്‍ എന്നിവരടങ്ങിയ പ്രസീഡിയം ചടങ്ങിനെ നിയന്ത്രിച്ചു.

 സ: രാജി ഷാജിയുടെ കൃതങ്ഞതാ പ്രകാശനത്തോടെ പ്രവാസ സംവാദസദസ്സിന് സമാപനമായി.

നന്ദി.

ദിനേശ് വെള്ളാപ്പള്ളി

ദേശീയ സെക്രട്ടറി

സമീക്ഷ യു.കെ

 

 
കൂടുതല്‍വാര്‍ത്തകള്‍.