CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 40 Seconds Ago
Breaking Now

പാലക്കാട് കൊലപാതകം:അവിനാശ് ദീപികയെ വെട്ടിയത് മുപ്പതോളം തവണ, ഒന്നര വയസ്സുള്ള കുഞ്ഞ് എല്ലാത്തിനും സാക്ഷിയായി

നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളായ ബന്ധുക്കള്‍ പൂട്ട് പൊളിച്ചും ഓട് മാറ്റിയുമാണ് അകത്ത് കയറിയത്.

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന അവിനാശിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് അറിയിച്ചു.  ഇരുവരുടേയും മകനെ ദീപികയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു.വീട് മുഴുവന്‍ അടച്ചിട്ടാണ് വാക്കത്തികൊണ്ട് അവിനാശ് ദീപികയെ വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളായ ബന്ധുക്കള്‍ പൂട്ട് പൊളിച്ചും ഓട് മാറ്റിയുമാണ് അകത്ത് കയറിയത്. അവിനാശ് രക്ഷപ്പെടാന്‍ തുനിഞ്ഞപ്പോള്‍, തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

 പെരിന്തല്‍മണ്ണ ആശുപത്രിയില്‍ വച്ചാണ് കോയമ്പത്തൂര്‍  സ്വദേശിയായ ദീപിക മരിച്ചത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.. എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്റെയും  വാസന്തിയുടേയും സംരക്ഷണത്തില്‍ വിട്ടു. 

 

ബെംഗളൂരുവില്‍ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം  മുമ്പാണ് പള്ളിക്കുറിപ്പിലെ തറവാട്ടുവീട്ടിലെത്തിയത് . 

 




കൂടുതല്‍വാര്‍ത്തകള്‍.