CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 27 Minutes 48 Seconds Ago
Breaking Now

യുഎസില്‍ ഒരാള്‍ക്ക് ഒരേസമയം കൊവിഡും മങ്കിപോക്‌സും സ്ഥിരീകരിച്ചു

രോഗിക്ക് കടുത്ത പനിയും ശരീര വേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു.

യുഎസില്‍ ഒരാള്‍ക്ക് ഒരേസമയം കൊവിഡും മങ്കിപോക്‌സും സ്ഥിരീകരിച്ചു. കാലിഫോര്‍ണിയന്‍ സ്വദേശിക്കാണ് രോഗങ്ങള്‍ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ അവസാനത്തോടെയായിരുന്നു ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളിലാണ്, രോഗലക്ഷണങ്ങളെ തുടര്‍ന്നുള്ള പരിശോധനയില്‍ മങ്കി പോക്‌സും സ്ഥിരീകരിച്ചത്. ദേഹത്തും, കൈ കാലുകളിലും കഴുത്തിലും ഉള്‍പ്പടെ ചുവന്ന കുമിളകള്‍ രൂപപ്പെട്ടതോടെയാണ് മങ്കി പോക്‌സ് പരിശോധന നടത്തിയത്.

രോഗിക്ക് കടുത്ത പനിയും ശരീര വേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. കൊവിഡ്, മങ്കി പോക്‌സ് വൈറസുകള്‍ ഒരേസമയം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിഭാഗം പ്രൊഫസര്‍ ഡോ ഡീന്‍ വിന്‍സ്ലോ പ്രതികരിച്ചു. ഇതിനിടെ മങ്കിപോക്‌സ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പല രാജ്യങ്ങളിലും അതിവേഗം രോഗം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനകം 71 രാജ്യങ്ങളില്‍ 16,000ത്തോളം മങ്കിപോക്‌സ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.