CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 8 Seconds Ago
Breaking Now

യൂറോപ്പിലെ യുവധാര മാള്‍ട്ട പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വലേറ്റ : യൂറോപ്പിലെ മാള്‍ട്ടയിലെ പ്രമുഖ സംഘടനയായ യുവധാര സാംസ്‌കാരിക വേദിയുടെ രണ്ടാം സംഘടനാ സമ്മേളനം സീറ ഓര്‍ഫിയം ഹാളിലെ പി. കൃഷ്ണപിള്ള നഗറില്‍ നടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. യുകെ , ജര്‍മ്മനി,ഇറ്റലി, യുഎസ്,സ്വിറ്റ്‌സര്‍ലന്‍ഡ്, ഖത്തര്‍,സൗദി അറേബ്യ,ഒമാന്‍ ,യു.എ.ഇ എന്നീ രാജ്യങ്ങളുടെ പ്രവാസി സംഘടനപ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പ്രസിഡണ്ടായി ജോബി കൊല്ലം , വൈസ് പ്രസിഡണ്ടായി ജിനു വര്‍ഗീസ്, സെക്രട്ടറിയായി ബെസ്റ്റിന്‍ വര്‍ഗീസ് , ജോയിന്‍ സെക്രട്ടറിയായി സജീഷ്, ട്രഷററായി വരുണ്‍ വടക്കിനിയില്‍ എന്നിവരെ ഭാരവാഹികളായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജിജോ ചെറിയാന്‍, അയ്യൂബ് തവനൂര്‍, ഷബീര്‍ മീത്തല്‍, ജിന്‍ഷാദ് മുഹമ്മദ്, ജലു ജോര്‍ജ്, ആഷിന്‍സ് ലൈബി, ജിബി കെ ജോണ്‍, വിപിന്‍ കണ്ണൂര്‍, രമ്യ വൈമേലില്‍, സൗമിനി സതീഷ് എന്നിവരെയും 

സെന്‍ട്രല്‍ കമ്മിറ്റിയില്‍ മെല്‍ബിന്‍ മാത്യു,നിയാസ് പി. എം, ജിതിന്‍ ജോര്‍ജ്, ജോണ്‍ ഫ്രാങ്കോ, അജി ശങ്കരപ്പടി, ബിപിന്‍ പിയൂസ്, കമല്‍ ബാബു, അഖില്‍, നിഥുന്‍, പ്രതീഷ്, നിതീഷ്,അഞ്ജലി, ദീപ, നിജിഷ, ആതിര എന്നിവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു .

തയ്യാറാക്കിയത് :

ജോബി കൊല്ലം .

 




കൂടുതല്‍വാര്‍ത്തകള്‍.