CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 38 Seconds Ago
Breaking Now

സജീവിന്റെ മൃതദേഹം ശരീരമാകെ കുത്തേറ്റ് പുതപ്പില്‍ പൊതിഞ്ഞ് കെട്ടി ഫ്‌ളാറ്റിന്റെ 16ാം നിലയില്‍ ; പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒളിവില്‍

സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ സംശയം.

ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (23) ആണ് കൊല്ലപ്പെട്ടത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപമുള്ള ഒക്‌സോണിയ ഫ്‌ലാറ്റിലെ 16ാം നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. യുവാവിന്റെ തലയിലും ദേഹത്തും മുറിവുകളുണ്ട്.

സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അര്‍ഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ സംശയം. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്‌ലാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുപേരാണ് ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് യുവാവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇടച്ചിറയിലെ ഒക്‌സോണിയ ഫ്‌ലാറ്റിന്റെ 16ാം നിലയിലെ 16ബിയില്‍ സജീവ് ഉള്‍പ്പെടെ അഞ്ചു സുഹൃത്തുക്കള്‍ ഒരുമിച്ചായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന ചിലര്‍ വീട്ടിലേക്കു പോയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തോളമായി സജീവിനൊപ്പം അര്‍ഷാദ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അര്‍ഷാദിനെ കാണാതായതോടെ ഇയാളാണോ കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സജീവ് കൃഷ്ണയുടെ ഫോണും ഇയാള്‍ കൈക്കലാക്കിയതായാണ് വിവരം.

മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു കഴിയാതെ വന്നതോടെ ഫ്‌ലാറ്റ് പൂട്ടി പോകുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സജീവ് കൃഷ്ണയുടെ ബന്ധുക്കള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണില്‍ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഫോണില്‍ കിട്ടിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.