CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Minutes 35 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലയാളി അസോസി-യേഷന്റെ ഓള്‍ Uk വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം ബിര്‍മിങ്ഹാം കേരള വോളിബാള്‍ ക്ലബിന്

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റില്‍ ബാക്കി ആറു ടീമുകളെ  വാശിയേറിയ മത്സരങ്ങളില്‍ പിന്നിലാക്കിയാണ്  കേരള വോളിബാള്‍ ക്ലബ്, മാഞ്ചസ്റ്ററും കേരള വോളിബാള്‍ ക്ലബ്, ബിര്‍മിങ്ഹാമും ഫൈനലില്‍ എത്തിയത്. പിന്നീട് നടന്ന ഉജ്ജ്വലവും വാശിയേറിയതുമായ ഫൈനല്‍ ബെസ്റ്റ് ഓഫ് ത്രീ ഫോര്‍മാറ്റില്‍ ആയിരുന്നു. 25-18, 25-13 എന്ന ക്രമത്തില്‍ ബര്‍മിങ്ഹാം കേരള വോളിബാള്‍ ക്ലബ്,  കേരള വോളിബാള്‍ ക്ലബ് മാഞ്ചസ്റ്ററിനേ പൊരുതി തോല്‍പിക്കുകയായിരുന്നു.

ഒന്നാം സ്ഥാനം: കേരള വോളിബാള്‍ ക്ലബ്, ബര്‍മിങ്ഹാം

രണ്ടാം സ്ഥാനം: കേരള വോളിബാള്‍ ക്ലബ്, മാഞ്ചസ്റ്റര്‍

മൂന്നാം സ്ഥാനം: ലിവര്‍പൂള്‍ ലയന്‍സ്, ലിവര്‍പൂള്‍

പ്ലെയെര്‍ ഓഫ് ദി ടൂര്‍ണമെന്റ്: സൊബന്‍ റാത്തപ്പിള്ളില്‍

 ടൂര്‍ണമെന്റ് ഉദ്ഘാടനം രാവിലെ പത്തു മണിക്ക് പ്രസിഡന്റ് മേഘല ഷാജി നിര്‍വഹിച്ചു. സമ്മാനദാനം കാണികളുടെയും കളിക്കാരുടെയും സാന്നിധ്യത്തില്‍ മാഞ്ചസ്റ്ററിന്റെ ലോര്‍ഡ് മേയര്‍ നയേം ഉല്‍ ഹസ്സനും ഫാദര്‍ തോമസ് തൈകൂട്ടത്തിലും നിര്‍വഹിച്ചു. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ന്റെ ട്രെഷറർ ശ്രീ.ഹരിഷ് നായരും എക്‌സിക്യൂട്ടീവ് അംഗംശ്രീ.ജോര്‍ജ് വടക്കുംചേരിയും യോഗത്തില്‍ പ്രസംഗിച്ചു.

ടൂര്‍ണമെന്റില്‍ നിന്ന് കിട്ടുന്ന ചെലവ് കഴിച്ചുള്ള തുക ഉടന്‍ കാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്കു സംഭാവന നല്‍കുന്നതാണെന്നും, ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കിതീര്‍ക്കന്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാ കായിക പ്രേമികള്‍ക്കും ഇതിന്റെ വന്‍ വിജയത്തിന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജിമോന്‍ കെ ഡി, ജയന്‍ ടി, ജിനോ ഏലിയാസ്, തോമസ് അലക്‌സ്, സാജു കാവുങ്ങ എന്നിവര്‍ക്കും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും സെക്ക്രട്രറി  ബെന്നി ജോണ്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.