യുകെയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബ്രഹ്മചര്യത്തില്‍ ജീവിക്കുന്ന നഗരമേതാണ്? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. ലെസ്റ്ററാണ് മറ്റേത് നഗരത്തേക്കാളും കൂടുതല്‍ ബ്രഹ്മചര്യത്തില്‍ കഴിയുന്ന ആളുകള്‍ വസിക്കുന്ന ഇടം.
ലെസ്റ്ററിലെ 28% ജനങ്ങളാണ് സെക്‌സില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സര്‍വ്വെ കണ്ടെത്തിയത്. 357,000 പേര്‍ വസിക്കുന്ന നഗരത്തിലെ 1 ലക്ഷത്തോളം പേരാണ് ഈ വിധം ബ്രഹ്മചര്യത്തില്‍ കഴിയുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടെ ബ്രഹ്മചര്യത്തിലേക്ക് പോകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നാണ് കണ്ടെത്തല്‍. 12 ശതമാനത്തില്‍ നിന്നും 20 ശതമാനത്തിലേക്കാണ് ഇത്തരക്കാരുടെ വര്‍ദ്ധനവ്. ലൂട്ടണ്‍, റോംഫോര്‍ഡ്, ഗ്ലാസ്‌ഗോ, വാല്‍സാള്‍ എന്നിവിടങ്ങളിലാണ് ബ്രഹ്മചര്യക്കാരുടെ എണ്ണം ഉയര്‍ന്ന തോതിലുള്ളത്.
എന്നാല്‍ സെക്‌സ് തീരെ ഒഴിവാക്കാത്ത നഗരവാസികള്‍ ലണ്ടനിലുള്ളവരാണ്. ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, പോര്‍ട്‌സ്മൗത്ത് എന്നീ നഗരവാസികളും സെക്‌സിന്റെ കാര്യത്തില്‍ പിന്നോട്ട് നില്‍ക്കാന്‍ തയ്യാറല്ല.
വ്യക്തിപരമായ വിഷയങ്ങളിലും, ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആളുകള്‍ ബ്രഹ്മചര്യത്തിലേക്ക് പോകുന്നതെന്ന് റിലേഷന്‍ഷിപ്പ് എക്‌സ്‌പേര്‍ട്ടുകള്‍ പറയുന്നു.