ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള വിവിധ പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
കൊളസ്‌ട്രോള്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍, ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാന്‍ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ചേരുവകയാണ് വെളുത്തുള്ളി.
അധിക കലോറി നീക്കം ചെയ്യാനുള്ള കഴിവ് കൊളസ്‌ട്രോളിനുളണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തത്തിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളിയില്‍ വൈറ്റമിന്‍ സി, ബി6, മാംഗനീസ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രതിദിനം ഒരു അല്ലി വെളുത്തുള്ളി അല്ലെങ്കില്‍ 36 ഗ്രാം വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് 10% കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പച്ച വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വെളുത്തുള്ളിയില്‍ കാണപ്പെടുന്ന അലിസിന്‍ എന്ന സംയുക്തമാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നത് തടയുന്നതിനും സഹായിക്കുന്നു.