CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 11 Minutes 28 Seconds Ago
Breaking Now

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍ ഉടന്‍

പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളായ ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫും ബഡ്ജറ്റ് ഫ്രണ്ട്‌ലി മോഡലുകള്‍ പുറത്തിറക്കി നിരത്തുകള്‍ പിടിച്ചടക്കാന്‍ ഒരുങ്ങുകയാണ്. ഈ നീക്കം റോയല്‍ എന്‍ഫീല്‍ഡിന് ശക്തമായ തിരിച്ചടിയാകുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. എന്നാല്‍ എന്‍ഫീല്‍ഡ് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ എന്‍ഫീല്‍ഡ് 350450 സിസി സെഗ്മെന്റില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സെപ്തംബര്‍ ആദ്യം ജെ1ബി എന്ന് കോഡ് നെയിമുള്ള പുതിയ ബുള്ളറ്റ് പുറത്തിറക്കുന്നതിന് പുറമെ, റോയല്‍ എന്‍ഫീല്‍ഡ് 68 ആഴ്ചകള്‍ക്കുള്ളില്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനോടുകൂടിയ പുതിയ ഹിമാലയനും (കെ1ജി) പുറത്തിറക്കും.

ഈ മോഡലുകള്‍ക്ക് പുറമെ , 440 സിസി സ്‌ക്രാം (ഡി4കെ) മോഡലും ഒരു വര്‍ഷത്തിനുള്ളില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ മോഡലുകളുടെ വിപുലീകരണ പദ്ധതികളിലായിരുന്നു.

ഉയര്‍ന്ന ക്യൂബിക് കപ്പാസിറ്റിയായിരിക്കും എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകളുടെ മറ്റൊരു സവിശേഷത. ആര്‍പ്ലാറ്റ്‌ഫോം അധിഷ്ഠിതമായ 750സിസി ബൈക്കും ഇലക്ട്രിക് എല്‍പ്ലാറ്റ്‌ഫോമും 2025 ഓടെ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന.

നിലവില്‍ എന്‍ഫീല്‍ഡ് പ്രീമിയം മോട്ടോര്‍സൈക്കിളുകളില്‍ പ്രതിവര്‍ഷം ഏകദേശം ഒരു ദശലക്ഷം യൂണിറ്റുകള്‍ വില്‍ക്കുന്നുണ്ട്. പുതിയ മോഡലുകളുടെ വരവോടെ കമ്പനി തന്റെ എതിരാളികളെ മറികടക്കും എന്നാണ് വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.