ലണ്ടന്‍:ഹൃസ്വസന്ദര്‍ശനത്തിന് യു കെ യിലെത്തുന്ന കേരള നിയമ സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് എം എല്‍ എ യുമായ ശ്രീ. വി.ഡി സതീശന് ഊഷ്മളമായ സ്വീകരണമാണ് ഓവര്‍സീസ് ഇന്ധ്യന്‍ കള്‍ച്ചറല്‍ കൊണ്‌ഗ്രെസ്സ് യു കെ ഘടകമൊരുക്കിരിക്കുന്നത്. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടിലെത്തുന്ന അദ്ദേഹത്തിനെ ഒഐസിസി പ്രവര്‍ത്തകര്‍ സ്വീകരിക്കും.തുടര്‍ന്ന് ശനിയാഴ്ച പ്രതിനിധി യോഗവും പൊതുസമ്മേളനവും നടക്കും. ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ എലിഫന്റ് ആന്‍ഡ് കാസ്സിലുള്ള ഡ്രാപ്പേര്‍ ഹാളിലാണ് ചടങ്ങുകള്‍ നടക്കുന്നത് .പ്ര്‌സ്തുത യോഗത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വേദിയുടെ വിലാസം: DRAPER HALL, ELEPHANT AND CASTLE HAMPTON ST, LONDON SE17 3AN
കൂടൂതല്‍ വിവരങ്ങള്‍ക്ക്:
കെ.കെ.മോഹന്‍ദാസ്:
07438 772808
ഡോ.ജോഷിജോസ്:
07737 240192
ബേബിക്കുട്ടിജോര്‍ജ്ജ്:
07961 390907