CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 32 Seconds Ago
Breaking Now

ബൈബിള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു... 12 വേദികളിലായി ആയിരത്തിയഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ വേദിയില്‍ മാറ്റുരയ്ക്കുന്നു ; വചനം കലാരൂപങ്ങളിലൂടെ വേദിയില്‍ നിറഞ്ഞാടുന്ന മനോഹരമായ കാഴ്ച...

ദൈവവചനം കലാരൂപങ്ങളിലൂടെ വേദിയില്‍ നിറഞ്ഞാടുകയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

ആറാമത് ബൈബിള്‍ കലോത്സവ മത്സരങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിച്ചു. പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള ആയിരത്തിയഞ്ഞൂറിലധികം മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.

രാവിലെ 8.15 ന് തന്നെ രജിസ്‌ട്രേഷന്‍ തുടങ്ങി.ഏകദേശം  9.15ഓടെ ബൈബിള്‍ പ്രതിഷ്ഠയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ബൈബിള്‍ പ്രദിക്ഷണത്തില്‍ മിഷന്‍ ലീഗ് കുട്ടികളും വോളന്റീഴ്‌സും പങ്കെടുത്തു.

അഭിവന്ദ്യ പിതാവും തുടര്‍ന്ന് വികാരിജനറല്‍ അച്ചന്മാരും വൈദികരും ബൈബിള്‍ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അല്‍മായ പ്രധിനിധികളും ചേര്‍ന്ന് തിരി തെളിച്ചതോടെ കലോത്സവത്തിന് തുടക്കമായി

വിവിധ സ്റ്റേജുകളിലായി മത്സരങ്ങള്‍ നടന്നുവരികയാണ്. 

ബൈബിള്‍ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റില്‍ കൂടിയും ഡൈനിങ്ങ് ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷന്‍ സ്‌ക്രീനിലിലും ബൈബിള്‍ അപ്പസ്റ്റോലറ്റ് ജനറല്‍ ബോഡി ഗ്രൂപ്പിലും റിസള്‍ട്ടുകള്‍ ലഭ്യമായിരിക്കും. മത്സരത്തില്‍ പങ്കെടുത്ത ഷോര്‍ട് ഫിലിമുകള്‍ ഡൈനിങ്ങ് റൂമില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് .

 

 അഞ്ചേമുക്കാലുമുതല്‍ സമ്മാനദാന ചടങ്ങുകള്‍ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.  രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റ് കോഓര്‍ഡിനേറ്റര്‍ ആന്റണി മാത്യുന്റെ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.  രൂപത ബൈബിള്‍ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ വികാരി ജനറല്‍ ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട ജോര്‍ജ് ഏറ്റുപറയില്‍ അച്ചന്‍ ചെയര്‍മാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളില്‍ നിന്നുമുള്ള 24 അംഗ കമ്മിഷന്‍ അംഗങ്ങളാണ് . 

മത്സര ഫലങ്ങള്‍ വൈകാതെ തന്നെ പുറത്തുവരും. മനോഹരമായ മത്സര ആവിഷ്‌കാരങ്ങളാണ് വേദിയില്‍. 




കൂടുതല്‍വാര്‍ത്തകള്‍.