ബിര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധന ക്രമ വര്‍ഷത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഫൈനല്‍ മത്സരം ഇന്ന് ലിവര്‍പൂളില്‍ നടക്കും .ഇടവക/ മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായ നാല്പത്തി മൂന്നു ടീമുകള്‍ ആണ് ഇന്ന് ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് ദി പീസ് ദേവാലയത്തോടനുബന്ധിച്ചുള്ള ഹാളില്‍ നടക്കുന്ന മത്സരങ്ങളില്‍ മത്സരിക്കുന്നത് . ,. രൂപതാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും , ആരാധനക്രമ വര്‍ഷത്തില്‍ വിശ്വാസികള്‍ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തില്‍ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത് . വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിതരണം ചെയ്യും . ക്വിസ്മത്സരങ്ങള്‍ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരാധന ക്രമ കമ്മീഷന്‍ ചെയര്‍മാന്‍ റെവ. ഡോ ബാബു പുത്തന്‍പുരക്കല്‍ അറിയിച്ചു .
ഷൈമോന്‍ തോട്ടുങ്കല്‍