CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 53 Minutes 46 Seconds Ago
Breaking Now

ഒടുവില്‍ ആശ്വാസം; തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികള്‍ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം.

 കൊല്ലത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് കാറില്‍ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികള്‍ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. 

KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരന്‍ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതല്‍ കുട്ടിക്കായി പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.