CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 8 Minutes 9 Seconds Ago
12:59:17 pm
21
Sep 2025
Sunday
Breaking Now

ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്ന് അമേരിക്ക; അന്വേഷണം പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം

സുരക്ഷയെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകള്‍ ഗൗരവമായി എടുക്കുന്നുവെന്നും ഈ സന്ദര്‍ഭത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ.) നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്നുള്ള അമേരിക്കയുടെ ആരോപണം അന്വേഷിക്കാന്‍ ഉന്നതല സമിതിയെ നിയോഗിച്ചതായി വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ടത്. കാനഡയുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതായിരുന്നു അമേരിക്കയുടെ കണ്ടെത്തലുകളില്‍ ഉള്ളത്.

സുരക്ഷയെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകള്‍ ഗൗരവമായി എടുക്കുന്നുവെന്നും ഈ സന്ദര്‍ഭത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയുഎസ് സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, സംഘടിത കുറ്റവാളികള്‍, തീവ്രവാദികള്‍ തുടങ്ങിയവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ടു സംബന്ധിച്ച ചില വിവരങ്ങള്‍ യുഎസ് പങ്കിട്ടു. ആ വിവരങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇരുഭാഗങ്ങളും തീരുമാനിച്ചുവെന്ന് ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഇന്ത്യ ഒരാളെ നിയോഗിച്ചിരുന്നതായും ഇന്ത്യയുടെ രഹസ്യ ഏജന്‍സിയുടെ ഈനീക്കം യുഎസ് അധികൃതര്‍ പരാജയപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.