CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 18 Seconds Ago
Breaking Now

വിടവാങ്ങല്‍ ചിത്രമെന്ന പേരില്‍ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹമാസ് ബന്ദികളുടെ ചിത്രം പങ്കുവെച്ചത്.

ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. 'വിടവാങ്ങല്‍ ചിത്രം' എന്ന അടിക്കുറിപ്പോടെയാണ് ഹമാസിന്റെ സായുധസേനാ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ബന്ദികളാക്കപ്പെട്ട 47 പേരുടെ ചിത്രമാണ് ഹമാസ് പുറത്തുവിട്ടത്. 1986-ല്‍ പിടിക്കപ്പെട്ട ഇസ്രയേലി വ്യോമസേന ഉദ്യോഗസ്ഥനായ റോണ്‍ അരാദിന്റെ പേരാണ് ഹമാസ് എല്ലാ ബന്ദികള്‍ക്കും നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും റോണിന്റെ പേരിനൊപ്പം നമ്പറും നല്‍കിയിട്ടുണ്ട്. 1986-ല്‍ സൈനിക നീക്കത്തിനിടെ ലെബനനില്‍ നിന്ന് കാണാതായ റോണിനെ തീവ്രവാദ ഗ്രൂപ്പായ അമല്‍ പിടികൂടി ഹിസ്ബുളളയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹമാസ് ബന്ദികളുടെ ചിത്രം പങ്കുവെച്ചത്.

'നെതന്യാഹുവിന്റെ വിസമ്മതവും സമീറിന്റെ (ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍) വഴങ്ങലും കാരണം ഗാസ സിറ്റിയില്‍ ഗാസ സിറ്റിയില്‍ സൈനിക നടപടി ആരംഭിക്കുമ്പോള്‍ ഒരു വിടവാങ്ങല്‍ ചിത്രം' എന്നാണ് ബന്ദികളുടെ ചിത്രങ്ങള്‍ക്കൊപ്പം ഹമാസ് അടിക്കുറിപ്പ് നല്‍കിയത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഹമാസുമായുളള കരാര്‍ നെതന്യാഹു നിരന്തരം നിരസിക്കുന്നതിനെയും ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീറിന്റെ നേതൃത്വത്തില്‍ കരയുദ്ധമടക്കം നടക്കുന്നതിനെയും കുറിച്ചുളള പരാമര്‍ശമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഹമാസിനെ ഇല്ലാതാക്കുമെന്നും ബന്ദികളെ ഉടന്‍ തിരികെ എത്തിക്കുമെന്നും നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറയുന്നതിനിടെയാണ് ഹമാസ് വിടവാങ്ങല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇസ്രയേലി പ്രസിദ്ധീകരണമായ വൈനെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 47 ഇസ്രയേലി ബന്ദികളില്‍ 20 പേര്‍ മാത്രമാണ് നിലവില്‍ ജീവനോടെയുളളത്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ 30 ഇസ്രയേലി തടവുകാരെയാണ് ഹമാസ് വിട്ടയച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.