CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 58 Seconds Ago
Breaking Now

എന്‍എംസി പെരുമാറ്റച്ചട്ടം,അച്ചടക്ക നിയമങ്ങള്‍, നേഴ്‌സിങ് പ്രൊഫഷണലിസം'; ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഒരുക്കുന്ന വെബ്ബിനാര്‍ 20 ന്

കേംബ്രിഡ്ജ്: എന്‍ എം സി മാനദണ്ഡമനുസരിച്ചുള്ള 'പെരുമാറ്റച്ചട്ടം, അച്ചടക്ക നിയമങ്ങള്‍, നേഴ്‌സിങ് പ്രൊഫഷണലിസം' എന്നീ വിഷയങ്ങളില്‍ യുകെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകള്‍ക്ക് ഏറെ വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ ചര്‍ച്ചകളും, സെമിനാറും 'സൂം' വെബ്ബിനാറിലൂടെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്നു. യു കെ യില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് അവരുടെ ജോലിസ്ഥലത്തും, ഹൗസിങ് മേഖലയിലും  നേരിടുന്ന പ്രശ്‌നങ്ങളില്‍  സൗജന്യ നിയമ സഹായവും, ഗൈഡന്‍സും നല്‍കുവാന്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍.

യു കെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ റെഗുലേറ്ററി ബോഡിയായ നേഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി), വിദ്യാഭ്യാസം, പരിശീലനം, പെരുമാറ്റം,പരിചരണം എന്നിവയുടെ മാനദണ്ഡങ്ങള്‍ അവരുടെ പരിശീലനത്തിലൂടെ പ്രാപ്യമാക്കുന്നതിനായി പ്രൊഫഷണല്‍ രൂപരേഖ നല്‍കുകയും, ഈ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സന്ദര്‍ഭങ്ങളില്‍, അന്വേഷിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരമുള്ള ഓര്‍ഗനൈസേഷന്‍ ആണ്. നേഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പെരുമാറ്റം നിയന്ത്രിക്കുന്നതില്‍ അതിന്റെ പങ്കും, ജോലിയില്‍ തങ്ങളുടെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍, നിയമങ്ങളുടെ പ്രാധാന്യവും ആഴത്തില്‍ പ്രതിബാധിക്കും. .

ആളുകള്‍ക്ക് മുന്‍ഗണന നല്‍കല്‍, ഫലപ്രദമായ പരിശീലനം, പ്രൈവസി  സംരക്ഷണം, പ്രൊഫഷണലിസവും, ആല്മ വിശ്വാസവും പ്രോത്സാഹിപ്പിക്കല്‍, വ്യക്തി കേന്ദ്രീകൃതമായ പരിചരണം, ഉത്തരവാദിത്ത ബോധം, നേഴ്‌സിങ് പരിചരണത്തില്‍ മികവും കഴിവും നിലനിര്‍ത്തല്‍, സത്യസന്ധതയോടുകൂടി പ്രവര്‍ത്തിക്കല്‍ എന്നിവയുടെ പ്രാധാന്യം കോഡ് ഊന്നിപ്പറയുമ്പോള്‍, ഉയര്‍ന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കാന്‍ സഹപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനും, ആശങ്കകള്‍ ഉന്നയിക്കുവാനും, നേഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉത്തരവാദിത്വവും മറ്റും വെബ്ബിനറിലൂടെ ബോധവല്‍ക്കരിക്കും. രോഗികള്‍ക്ക് സുരക്ഷിതവും അനുകമ്പയും ധാര്‍മ്മികവുമായ പരിചരണം നല്‍കുക, നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ സേവനത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ്  നിലനിര്‍ത്തുക, സേവന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക,  പ്രതിബദ്ധത പ്രകടിപ്പിക്കുക എന്നിവയില്‍ വെബ്ബിനാര്‍ ശ്രദ്ധ ഊന്നും.  

ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ ലീഗല്‍ ടീമായ കൗണ്‍സിലര്‍ ബൈജു തിട്ടാല, ഷിന്റോ പൗലോസ്, ജിയോ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന പാനല്‍, അനുബന്ധമായ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുവാനും, പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാനും, സമാനമായ മേഖലകളില്‍ നേടിയ തങ്ങളുടെ അനുഭവ സമ്പത്തും, നിയമ പാണ്ഡിത്യവും, അച്ചടക്ക നിയമങ്ങളുടെയും, മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യവും അമൂല്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുതകും.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമ വിദഗ്ധരെയും പ്രാക്ടീഷണര്‍മാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ആഗോളതലത്തിലുള്ള പഠന പരിശീലന കൈമാറ്റം ചെയ്യുന്നതിനുമുള്ള ഒരു പ്ലാറ്റ് ഫോം സൃഷ്ടിക്കുവാന്‍ വെബ്ബിനാര്‍ ലക്ഷ്യമിടുന്നു. യു കെ യില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന മേഖലയായ നേഴ്‌സിങ്, മിഡ്‌വൈഫറി ജോലിക്കാര്‍ക്കും, അതിലൂടെ അവര്‍ സേവിക്കുന്ന രോഗികള്‍ക്കും ഈ ക്ലാസ്സുകളിലൂടെ പ്രയോജനം ലഭിക്കും.

യുകെയില്‍  രജിസ്റ്റര്‍ ചെയ്ത നേഴ്‌സുമാര്‍ക്കായി 2024 ഫെബ്രുവരി 20ന് ചൊവാഴ്ച നടത്തുന്ന വെബ്ബിനാര്‍ വൈകുന്നേരം എട്ടു മണിക്ക് ആരംഭിക്കും. യു കെ യില്‍ നഴ്‌സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു. 

ചോദ്യങ്ങളും സംശയങ്ങളും മുന്‍കൂട്ടി +447398968487 എന്ന വാട്‌സാപ്പ് നമ്പറില്‍ അയച്ചു കൊടുക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും.

 

Zoom Meeting ID: 834 9877 5945 

Pass Code: 944847

 




കൂടുതല്‍വാര്‍ത്തകള്‍.