CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 14 Seconds Ago
Breaking Now

'7 ബീറ്റ്‌സ് സര്‍ഗ്ഗം സംയുക്ത സംഗീതോത്സ വേദിയില്‍ മാറ്റം; വെല്‍വിന്‍ സിവിക് സെന്റര്‍, സ്റ്റീവനെജില്‍ ഫെ: 24 ന് തന്നെ നടക്കും

സ്റ്റീവനേജ്: കഴിഞ്ഞ ആറു വര്‍ഷങ്ങളായി സംഗീതനൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളില്‍ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്റ് എന്നനിലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്‌സ്  സംഗീതോത്സവ വേദിക്കു 'ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി' സാങ്കേതികത്വ കാരണങ്ങളാല്‍ മാറ്റം വരുത്തി. സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാര്‍ക്കിങ്ങ് സൗകര്യവുമുള്ള വെല്‍വിന്‍ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നല്‍കുന്ന സെവന്‍ ബീറ്റ്‌സിന്റെ സീസണ്‍ 7 മുന്‍ നിശ്ചയപ്രകാരം ഫെബ്രുവരി 24 നു ശനിയാഴ്ച തന്നെ അരങ്ങേറും.

7 ബീറ്റ്‌സിന്റെ സംഗീതനൃത്ത അരങ്ങുകള്‍ കലാസ്വാദകര്‍ക്കിടയില്‍ നേടിയ സ്വീകാര്യതയില്‍ ഏഴാം വര്‍ഷത്തിലേക്കുള്ള ജൈത്ര യാത്രയില്‍ അതിന്റെ സീസണ്‍ 7 നു ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്‌കാരികസാമൂഹിക മലയാളി കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' ആണ്.  

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി പാവന സ്മരണയും സംഗീതാദദരവും, തദവസരത്തില്‍ അര്‍പ്പിക്കും. 

യു കെ യിലേ  നിരവധി സ്റ്റേജ് പ്രോഗ്രാമുകളില്‍ ആംഗറിങ്ങില്‍ താരശോഭ ചാര്‍ത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയില്‍ നിന്നുള്ള പപ്പന്‍, ലൂട്ടനില്‍ നിന്നുള്ള വിന്യാ രാജ്, വെയില്‍സില്‍ നിന്നുള്ള അരുണ്‍ കോശി, ലണ്ടനില്‍ നിന്നുള്ള ജിഷ്മാ മെറി എന്നിവര്‍ സദസ്സിനെ തങ്ങളുടെ സരസവും ആകര്‍ഷകവുമായ വാക്‌തോരണിയിലൂടെ കയ്യിലെടുക്കും. 

സദസ്സിന് മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന ചുവടുകളും, ഭാവപകര്‍ച്ചകളും, മുദ്രകളും, ഒപ്പം സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന ആകര്‍ഷകങ്ങളായ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവര്‍ണ്ണാവസരമാവും വേദി സമ്മാനിക്കുക.

യു കെ യില്‍ നിരവധി പുതുമുഖ ഗായകര്‍ക്കും കലാകാര്‍ക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാന്‍ അവസരം ഒരുക്കിയിട്ടുള്ള സെവന്‍ ബീസ്റ്റ്‌സ് സംഗീതോത്സവത്തില്‍ 'സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം' അടക്കം വിവിധ കലാവിസ്മയങ്ങള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി  പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.

7 ബീറ്റ്‌സ് സംഗീതോത്സവത്തില്‍ ഏഴാം  തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്, പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ്  ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയര്‍ സൊല്യൂഷന്‍സ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, മലബാര്‍  ഫുഡ്‌സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്,മലബാര്‍ ഗോള്‍ഡ് , ടിഫിന്‍ ബോക്‌സ് എന്നിവരും 7 ബീറ്റ്‌സ്  സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

7 ബീറ്റ്‌സ്‌സര്‍ഗ്ഗം സംയുക്ത കലാനിശ 

അതിസമ്പന്നമായ ദൃശ്യശ്രവണ കലാവിരുന്നാവും ആസ്വാദകര്‍ക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സര്‍ഗ്ഗാല്‍!മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോള്‍  ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെല്‍വിനില്‍  ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

Sunnymon Mathai:07727993229

Cllr Dr Sivakumar:0747426997

Jomon Mammoottil:07930431445

Manoj Thomas:07846475589

Appachan Kannanchira: 07737 956977

 

വേദിയുടെ വിലാസം:

CIVIC CENTRE ,WELWYN , STEVENAGE, 

AL6 9ER 

 




കൂടുതല്‍വാര്‍ത്തകള്‍.