CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 46 Minutes 30 Seconds Ago
Breaking Now

'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡ്' ഷോര്‍ട്ട് ഫിലിം പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ടെല്‍ഫോഡില്‍ നടന്നു

യുകെയിലെ മലയാളി സിനിമാസ്‌നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ വാര്‍ത്തകള്‍ കൃത്യമായി താങ്കളുടെ  ഓണ്‍ലൈനില്‍  പ്രസിദ്ധീകരിച്ചു വരുന്നതിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും യുകെ ടെല്‍ഫോഡില്‍ വെച്ച് നടന്നു,  വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

യുകെയിലെ മലയാളി സിനിമാസ്‌നേഹികളുടെ കൂട്ടായ്മയാണ് ഡെസ്പരാഡോസ് ഫിലിം കമ്പനി. യുട്യൂബില്‍ വന്‍വിജയമായി മാറിയ 'ദി നൈറ്റ്' ന് ശേഷം ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ രഞ്ജിത്ത് വിജയരാഘവന്‍ നിര്‍മ്മിച്ച് പ്രശാന്ത് നായര്‍ പാട്ടത്തില്‍ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ഷോര്‍ട്ട് ഫിലിം 'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡ്' ന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും യുകെയിലെ ടെല്‍ഫോഡില്‍ വെച്ച് നടന്നു.

 ജിഷ്ണു വെട്ടിയാര്‍ കഥയും തിരക്കഥയും തയ്യാറാക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോര്‍ ശങ്കര്‍.

എഡിറ്റിങ് ശ്യാം കൈപ്പിള്ളി,  സംഗീതം ഋതു രാജ്,  വസ്ത്രാലങ്കാരം ചിപ്പി മോഹന്‍, ആര്‍ട്ട് മാത്തുക്കുട്ടി ജോണ്‍,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്  , ഷൈന്‍ അഗസ്റ്റിന്‍, അനുരാജ് പെരുമ്പിള്ളി.

സഹനിര്‍മ്മാതാവ്  രമ്യ രഞ്ജിത്ത്  ആദ്യ ഷോട്ടിന് ക്ലാപ്പ് നല്‍കി. ക്യാമറ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത് ശ്രീജ കണ്ണന്‍.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ ടോം ജോസഫ്, ജിഷ്ണു വെട്ടിയാര്‍, ഡിസ്‌ന പോള്‍, ശില്‍പ ജിഷ്ണു, ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.  വരുന്ന വിഷുവിന് ചിത്രം യുട്യൂബില്‍  റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

 

ഈ വാര്‍ത്ത പ്രസിദ്ധീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

Prasanth Nair

08 Amaryllis Drive

Apley, Telford, UK, TF1 6AZ

PH : 0044 7442423554

 

 

 




കൂടുതല്‍വാര്‍ത്തകള്‍.