CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 6 Seconds Ago
Breaking Now

'യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍': ഐഒസി (യു കെ) കേരള ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു; യു കെയിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍, നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ / ആശങ്കകള്‍ക്ക് നിയമ വിദഗ്ധര്‍ മറുപടി നല്‍കും

ലണ്ടന്‍: ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ  പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന 'നിയമസദസ്സ്' ഫെബ്രുവരി 25 ഞായറാഴ്ച 01.30 ന് നടത്തപ്പെടും. യു കെയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ കുടിയേറ്റ നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴില്‍ സംബന്ധമായി അടുത്തിടെ യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധര്‍  'നിയമസദസ്സി'ലൂടെ  നല്‍കും.

കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓണ്‍ലൈന്‍ പ്ലാറ്റഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗല്‍ സെല്‍  യു കെ ചാപ്റ്റര്‍ പ്രസിഡന്റുമായ ശ്രീമതി. സോണിയ സണ്ണി 'നിയമസദസ്സി'ല്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവേദിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗല്‍ സെല്‍ നല്‍കുന്നതാണ്.

വിദ്യാര്‍ഥികളുള്‍പ്പടെ യു കെയില്‍ പുതുതായി എത്തിയ ആളുകള്‍ക്ക് വിശദാoശങ്ങള്‍ വളരെ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഉതകുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന സെമിനാര്‍, വേണ്ടവിധം പ്രയോജനപെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഐഒസി (യു കെ)  കേരള ചാപ്റ്റര്‍ നേതൃത്വം നല്‍കികൊണ്ട്  ഫെബ്രുവരി 25, 1.30  ന് സൂം (ZOOM) മുഖേന ഒരുക്കുന്ന 'നിയമസദസ്സ്'  സെമിനാറിലേക്ക് ഏവരെയും ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നു.

Topic: Niyamasadass 

Date: 25 February 2024 (Sunday)

 

Time : 01.30 PM

 

Zoom Link:

 

https://us05web.zoom.us/j/81891852730?pwd=D4sphnt0hLzaYUxZ2mmOFJCevjblxj.1

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

അപ്പച്ചന്‍ കണ്ണഞ്ചിറ: +44 7737 956977

 

റോമി കുര്യാക്കോസ്: +44 7776646163

 

ജെന്നിഫര്‍ ജോയ്: +44 7791 354511

 

അജി ജോര്‍ജ്: +44 7587 833790

 

അഡ്വ. ബിബിന്‍ ബോബച്ചന്‍: +44 7442 547939

 

 

 

റോമി കുര്യാക്കോസ്

 

 




കൂടുതല്‍വാര്‍ത്തകള്‍.