CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 58 Minutes 14 Seconds Ago
Breaking Now

ചെംസ്‌ഫോര്‍ഡില്‍ തേജമനോഭി സഖ്യത്തിന് വിജയം; സമീക്ഷയുടെ രണ്ടാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നു

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമതു  ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ തുടരുന്നു. ചെംസ്‌ഫോര്‍ഡ് റീജിയണല്‍ മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററുടെ മകനുമായ നവീന്‍ മാധവ് നിര്‍വഹിച്ചു.

എആര്‍യു സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തേജമനോഭി സഖ്യം വിജയിച്ചു. ലെവിന്‍  ലക്ഷന്‍ സഖ്യം രണ്ടാം സ്ഥാനം നേടി. വാക്ഓവറിലൂടെ എയ്‌സ്  നബി സഖ്യം മൂന്നാം സ്ഥാനം ഉറപ്പിച്ചു.

വിജയികള്‍ കോവെന്‍ട്രിയില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കും.ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. എത്തനോസ് ,  പാപ്ല മാനേജിങ് ഡിറക്ടര്‍മാരായ  ആയ ബ്രൈറ്റ് വര്‍ഗീസും ബിപിന്‍ പൂവത്താനവും സമ്മാനദാനം നിര്‍വഹിച്ചു. Vsure Financial Ltd, papla plates and Ethnoz എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. സാം ജോണ്‍ പോള്‍, ജിന്‍സണ്‍ ജേക്കബ്, ദീപു പാറച്ചാലി,  ആല്‍വിന്‍ ബിജോയ് , ഡോ. ആസിഫ് തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ജിസില്‍ ഹുസൈന്‍,  ആന്റണി ജോസഫ്, വിപിന്‍ രാജ്, അര്‍ജുന്‍ മുരളി എന്നിവര്‍ സംസാരിച്ചു. ഡോ. ജീന തോമസ്, ജോബിച്ചന്‍, പിങ്കു, സെബിന്‍ തുടങ്ങിയവര്‍ സാങ്കേതിക സഹായം  നല്‍കി. 

അടുത്ത മാസം 24നാണ് ഗ്രാന്റ് ഫിനാലെ. യുകെയിലെ ഏറ്റവും വലിയ അമേച്വര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നാണിത്. മലയാളികള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും പങ്കെടുക്കുന്നുണ്ട്. 18 റീജിയനുകളിലായാണ് മത്സരം. ഒന്നാം സമ്മാനം 1001 പൌണ്ടും സമീക്ഷUK എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൌണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 201 പൌണ്ടും ട്രോഫിയും 101പൌണ്ടും ട്രോഫിയും ലഭിക്കും

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 




കൂടുതല്‍വാര്‍ത്തകള്‍.