CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 9 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ 11 മത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 24ന്

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024 ന് യു. കെ. സമയം വൈകിട്ട് 4.30 ന് ക്രോയിഡണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

യു. കെ. യിലെ പ്രമുഖ കലാകാരന്മാര്‍ക്കൊപ്പം യുവപ്രതിഭകളേയും അണിനിരത്തുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന്, മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഈ വര്‍ഷവും നേതൃത്വം നല്‍കുന്നത് യു. കെ. യിലെ അനുഗ്രഹീത കലാകാരിയായ ആശ ഉണ്ണിത്താന്‍ ആണ്.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന നൃത്തോത്സവത്തില്‍, യു. കെ. യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളര്‍ന്നു വരുന്ന യുവതലമുറയിലെ നര്‍ത്തകരും പങ്കെടുക്കും. യുവതലമുറയിലെ നര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്കുന്നതിനും, നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണില്‍ വേരുകള്‍ നല്കി വളര്‍ത്തുന്നതിനും വേണ്ടിയാണ് ഓരോ വര്‍ഷവും ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.

നല്ലവരായ എല്ലാ യു. കെ. മലയാളികളേയും, മറ്റു സഹൃദയരേയും, 11 മത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവ നൃത്തകലാസന്ധ്യയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രതിനിധികള്‍ സ്‌നേഹപൂര്‍വ്വം, ഭഗവത്‌നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക  Asha Unnithan: 07889484066, Vinod Nair: 07782146185, Suresh Babu: ?07828137478?, Subhash Sarkara: ?07519135993?, Jayakumar: ?07515918523?, Geetha Hari: ?07789776536?.

 

Event will be conducted in line with government and public health guidance.

Venue: 731735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

 

Facebook: https://www.facebook.com/londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.