ഏറെ നാളുകളായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായ ഇന്ത്യന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയും ഒപ്പം ഇരു സിനിമകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് കമല്‍ഹാസന്‍.
ഇന്ത്യന്‍ 2ന്റെയും 3യുടെയും ചിത്രീകരണം പൂര്‍ത്തിയായതായി കമല്‍ഹാസന്‍ പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടയില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. അവതാരകന്‍ കമല്‍ഹാസന്റെ പുതിയ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യന്‍ 2 വും ഇന്ത്യന്‍ 3 യും ഷൂട്ടിങ് പൂര്‍ത്തിയായതായും ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഇന്ത്യന്‍ 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. തഗ് ലൈഫിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.