CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 24 Seconds Ago
Breaking Now

ഹോളിവുഡ് സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തു ; ഫഹദ് ഫാസില്‍

ഹോളിവുഡ് സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത വിവരം പങ്കുവച്ച് ഫഹദ് ഫാസില്‍. പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് വെളിപ്പെടുത്താതെയാണ് താരം സംസാരിച്ചത്. ഒരു വലിയ നടന്റെ കൂടെയാണ് താന്‍ അഭിനയിക്കുന്നതെന്നും ഫഹദ് പറയുന്നുണ്ട്. 

ഒരു ഫോറിന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഓഡിഷന് പോയിരുന്നു. പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ആദ്യമായാണ് ഒരു ഓഡിഷന് പങ്കെടുക്കുന്നത്. അഭിനയിച്ച് കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിന് മുമ്പോ അതിന് ശേഷമോ എന്താണെന്ന് അറിയില്ലായിരുന്നു.

അവിടെ ഉണ്ടായിരുന്ന ഓരോരുത്തരും വളരെ നല്ല വ്യക്തികളായിരുന്നു വളരെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് പെരുമാറിയത്. ഒരു വലിയ നടന്‍ ആണ് ആ സിനിമയില്‍ അഭിനയിക്കുന്നത്, അദ്ദേഹത്തോടൊപ്പമാണ് താന്‍ ആ സീനില്‍ അഭിനയിക്കുന്നത്.

അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് എന്റെ അടുത്ത സുഹൃത്ത് പോലും ഇങ്ങനെയൊരു സീന്‍ കൊണ്ടുവന്നു തന്നാല്‍ ഞാന്‍ അത് കൃത്യമായി ചെയ്യില്ല. അത് പതിയെ സംഭവിക്കണം. അതാണ് എന്റെ രീതി, അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്.

തിരക്കഥയ്‌ക്കൊപ്പം പോകുന്ന ആളല്ല ഞാന്‍. ആ നിമിഷം എന്തോ അത് പകര്‍ത്തുകയാണ് ചെയ്യുന്നത്. സിനിമ നിര്‍മാണത്തിന്റെ ഏറ്റവും മനോഹരമായ ഭാഗം എത്ര നന്നായി അത് ചിത്രീകരിക്കുന്നു എന്നുള്ളതാണ്. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്, പക്ഷേ ഇത് രസകരമാണ് എന്നാണ് ഫഹദ് പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.