നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുകയാണ്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അപര്‍ണയും ദീപക്കും ഒന്നിക്കുന്നത്. 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ 'മനോഹരം' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്കെത്തുന്നത്.