കേരളത്തില്‍ മാത്രമല്ല തമിഴകത്തും 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ് ട്രെന്‍ഡ്. സോഷ്യല്‍ മീഡിയ റീല്‍സുകളിലും മഞ്ഞുമ്മല്‍ തരംഗമാണ്. 'കുതന്ത്രം' എന്ന ഗാനത്തിനൊപ്പം സുഭാഷിനെ രക്ഷിക്കുന്ന വീഡിയോയുടെ വൈറല്‍ റീല്‍സ് വരെ ഇന്‍സ്റ്റഗ്രാമില്‍ എത്തുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി പുറത്തെത്തിയിരിക്കുകയാണ്.
ഫെബ്രുവരി 22ന് പുറത്തിറങ്ങിയ ചിത്രം ഏപ്രില്‍ 5ന് ആണ് ഒ.ടി.ടിയില്‍ എത്തുക. ഏപ്രില്‍ 5 മുതല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത് ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.