തന്റെ ഭാഗ്യം പരീക്ഷിക്കാനായി ലോട്ടറി എടുത്ത യുവാവിന് 4 കോടിയുടെ ജാക്ക്‌പോട്ട് സമ്മാനം. അമേരിക്കയിലെ വെര്‍ജീനിയന്‍ സ്വദേശിയായ റസ്സല്‍ ഗോമസാണ് ഈ അപ്രതീക്ഷിത നേട്ടത്തിന് ഉടമയായത്.
പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു റസ്സല്‍. അവിടെ ലോട്ടറി ടിക്കറ്റുകള്‍ കണ്ടപ്പോള്‍ വെറുതെ ഭാഗ്യം പരീക്ഷിക്കുന്നതിനായാണ് റസ്സല്‍ ടിക്കറ്റ് വാങ്ങിയത്. പുറത്ത് കാര്‍ പാര്‍ക്കിങില്‍ എത്തി ടിക്കറ്റ് ഉരച്ചു നോക്കിയപ്പോഴാണ് തനിക്ക് ജാക്ക്‌പോട്ട് സമ്മാനം ലഭിച്ചതായി റസ്സല്‍ അറിയുന്നത്.
വെര്‍ജീനിയന്‍ ലോട്ടറിയുടെ മാഗ്‌നിഫിസന്റ് 7എസ് സ്‌ക്രാച്ചറിന്റെ സ്‌ക്രാച്ച് ഓഫ് ടിക്കറ്റാണ് റസ്സലിനെ വിജയിയാക്കിയത്. ഇത്രയും വലിയ തുക താന്‍ നേടിയെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് റസ്സല്‍ പറയുന്നു. തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി താന്‍ ഈ പണം വിനിയോഗിക്കുമെന്നും ആദ്യം തന്നെ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒരു അവധിക്കാല യാത്ര നടത്തുമെന്നും ശേഷം ബാക്കി പണം എന്തു ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും റസ്സല്‍ പറഞ്ഞു.