CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 34 Seconds Ago
Breaking Now

ദീപിക പദുകോണ്‍ ഗര്‍ഭകാലത്ത് ധരിച്ച മഞ്ഞഗൗണ്‍ വിറ്റുപോയത് മിനിറ്റുകള്‍ക്കുള്ളില്‍

നടി ദീപിക പദുക്കോണിന്റെ ഡ്രസിങ് രീതി ഒക്കെ ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടം വയ്ക്കാറുണ്ട് . ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ ഗര്‍ഭകാല ഫാഷന്‍ സ്ഥിരം ചര്‍ച്ചയായി മാറിയിരുന്നു.

82°E എന്ന തന്റെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക പദുകോണ്‍ ഗര്‍ഭകാലത്ത് അണിഞ്ഞ മഞ്ഞ ഗൗണ്‍ ചര്‍ച്ചയാകുന്നത്. പ്രമുഖ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഈ ലുക്കും വേഷവും ആഘോഷമാക്കിക്കഴിഞ്ഞു. കൂടാതെ ഈ ഗൗണ്‍ ഏതാനും മണിക്കൂറുകള്‍ക്ക് അകം വിറ്റു പോകുകയും ചെയ്തു.

ദീപികയുടെ ഗൗണ്‍ 34,000 രൂപയ്ക്കാണ് വിറ്റത്. ഇന്‍സ്റ്റഗ്രാം റീലിലാണ് ദീപിക ഗൗണ്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. കുറച്ച് കഴിഞ്ഞ്, ഗൗണ്‍ സ്വീകര്‍ത്താവിനെ ടാഗ് ചെയ്തുകൊണ്ട് 'വിറ്റുപോയി' എന്ന് എഴുതിയ ഒരു ചിത്രം അവര്‍ പോസ്റ്റ് ചെയ്തു. എമ്പയര്‍ കട്ട് കോട്ടണ്‍ മിഡി വിത്ത് എ ഡ്രമാറ്റിക് ഫ്‌ലെയര്‍ എന്നാണ് ദീപിക ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്.

വോട്ട് ചെയ്യാന്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം എത്തിയപ്പോള്‍ ദീപിക ധരിച്ച വേഷവും തലക്കെട്ടുകളില്‍ ഇടം നേടി. അതിനു ശേഷം ഹിറ്റായത് ഈ മഞ്ഞ ഗൗണ്‍ ആണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.