CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 32 Minutes 33 Seconds Ago
Breaking Now

റഫ ആക്രമണത്തില്‍ അടിയന്തര നടപടി വേണം ; മെക്‌സിക്കോയിലെ ഇസ്രയേല്‍ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാര്‍

ഞായറാഴ്ച രാത്രിയിലാണ് റഫായിലെ അഭയാര്‍ത്ഥി ക്യാംപിലേക്ക് ഇസ്രയേല്‍ ബോംബിട്ടത്


ഇസ്രയേലിന്റെ റഫ ആക്രമണത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കനത്തു. മെക്‌സിക്കോയിലെ ഇസ്രയേല്‍ എംബസിയ്ക്ക് പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ തീയിട്ടു. എംബസിക്ക് മുന്നില്‍ നിയന്ത്രണാതീതമായ പ്രതിഷേധമാണ് ഉണ്ടായത്. 'അര്‍ജന്റ് ആക്ഷന്‍ ഫോര്‍ റഫ' എന്ന് പേരുള്ള പ്രകടനത്തില്‍ 200 ഓളം പേര്‍ പങ്ക് ചേര്‍ന്നു.
പ്രതിഷേധക്കാര്‍ എംബസിക്ക് നേരെ കുപ്പി ബോംബുകള്‍ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രതിഷേധത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ നിലപാടിനെതിരായി മെക്‌സിക്കോ ചൊവ്വാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ നിരത്തുകളിലേക്ക് എത്തിയത്. റഫയിലെ അഭയാര്‍ത്ഥി ക്യാപിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ആഗോളതലത്തില്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ സജീവമാവുകയാണ്. അതേസമയം ഇസ്താംബൂളിലെ ഇസ്രയേല്‍ കോണ്‍സുലേറ്റിന് വെളിയില്‍ തിങ്കളാഴ്ച പ്രതിഷേധമുണ്ടായിരുന്നു.
ഞായറാഴ്ച രാത്രിയിലാണ് റഫായിലെ അഭയാര്‍ത്ഥി ക്യാംപിലേക്ക് ഇസ്രയേല്‍ ബോംബിട്ടത്. അന്‍പതിലേറെ പേരാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഏറിയ പങ്കും സ്ത്രീകളും വയോധികരുമായിരുന്നു. റഫായിലെ അഭയാര്‍ത്ഥി ക്യാംപ് ആക്രമണത്തിനെതിരെ ഫ്രാന്‍സും സ്‌പെയിനും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.





കൂടുതല്‍വാര്‍ത്തകള്‍.