CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 15 Minutes 16 Seconds Ago
Breaking Now

മെയ്ഡ്‌സ്റ്റോണില്‍ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂണ്‍ 23 ന്

മെയ്ഡ്‌സ്റ്റോണ്‍ : കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാലാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള  ഓള്‍ യുകെ റ്റി20 ക്രിക്കറ്റ് ടൂര്ണമെന്റിനാണ്  ജൂണ്‍ 23 ശനിയാഴ്ച മെയ്ഡ്‌സ്റ്റോണ്‍ ആതിഥ്യമരുളുന്നത്. ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുന്‍ വര്ഷങ്ങളിലെ ടൂര്‍ണമെന്റിന്റെ വിജയത്തത്തെത്തുടര്‍ന്ന് കൂടുതല്‍ മികച്ച രീതിയില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാനാണ് എംഎംഎ കമ്മറ്റി ലക്ഷ്യമിടുന്നത്.   

മെയ്ഡ്‌സ്റ്റോണ്‍ ഓക് വുഡ് പാര്‍ക്ക് ഗ്രൗണ്ടിലും സെന്റ് അഗസ്റ്റിന്‍സ് ഗ്രൗണ്ടിലുമായി  നടക്കുന്ന മത്സരക്കളിയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  ടീമുകള്‍ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജില്‍ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും. വിജയിലകള്‍ക്ക് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത്  750 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡും  എംഎംഎ നല്‍കുന്ന എവര്‍ റോളിംഗ് ട്രോഫിയും ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 500 പൗണ്ടും  എംഎംഎ എവര്‍ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 250 പൗണ്ടും എംഎംഎ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. ബെസ്‌ററ് ബാറ്റ്‌സ്മാന്‍, ബെസ്‌ററ് ബൗളര്‍,  എന്നിവര്‍ക്ക് പ്രത്യേക ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ലഭിക്കും.

കാണികള്‍ക്ക് മത്സരം വീക്ഷിക്കുവാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ  മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കില്‍ ഫുഡ് സ്റ്റാളുകളും ലഘു  ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്. കാറുകള്‍ പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യക പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

ടീമുകളുടെ രെജിസ്‌ട്രേഷനും  കൂടുതല്‍ വിവരങ്ങള്‍ക്കും  ബന്ധപ്പെടേണ്ട നമ്പര്‍: 07740069189(ജോര്‍ജ്  സനല്‍) 07767736289(നോബിള്‍), 07958084210(ജോസ് ), 07552249466 (ജെഫ്) .

 മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH

 

വാര്‍ത്ത : ബിനു ജോര്‍ജ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.