CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 56 Seconds Ago
Breaking Now

ജൂണില്‍ മാറിമറിയാതെ ഭവനവിലകള്‍; വീടുകള്‍ക്ക് ചോദിക്കുന്ന വിലയും സ്തംഭനാവസ്ഥയില്‍; തെരഞ്ഞെടുപ്പ് അനിശ്ചിതത്വം തൂത്തെറിഞ്ഞ് പ്രോപ്പര്‍ട്ടി വിപണി; ശരാശരി ചോദിക്കുന്ന വില 375,110 പൗണ്ടില്‍, വില്‍പ്പന 289,000 പൗണ്ടിലും!

ഉയര്‍ന്ന വിലകളുള്ള ഈസ്റ്റ് ഇംഗ്ലണ്ടിലും, ലണ്ടന്‍ മേഖലകളിലുമാണ് പ്രതിമാസ കണക്കുകള്‍ പ്രകാരം വില താഴ്ന്നത്

റെക്കോര്‍ഡ് കീഴടക്കിയ പ്രോപ്പര്‍ട്ടികളുടെ ചോദിക്കുന്ന വിലയില്‍ ഈ മാസം ഇടിവ്. എന്നാല്‍ കേവലം 21 പൗണ്ടിന്റെ വ്യത്യാസം മാത്രമാണ് ജൂണില്‍ രേഖപ്പെടുത്തിയതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. ഇതോടെ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള ശരാശരി പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യപ്പെടുന്ന വില 375,110 പൗണ്ടിലാണ്. 

അതേസമയം വില്‍പ്പന നടക്കുന്ന പ്രോപ്പര്‍ട്ടികള്‍ ശരാശരി 289,000 പൗണ്ടില്‍ താഴെയാണ് കൈമാറുന്നതെന്ന് ഹാലിഫാക്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചോദിക്കുന്ന വില 0.6 ശതമാനം അല്ലെങ്കില്‍ 2251 പൗണ്ട് ഉയര്‍ന്നിട്ടുള്ളതായി റൈറ്റ്മൂവ് പറയുന്നു. Not much change: Average asking prices hardly moved in June, while most buyers and sellers said they were unconcerned about the impact of the upcoming general election

ചില മേഖലകളില്‍ വില വര്‍ദ്ധിക്കുന്നതായും കാണുന്നുണ്ട്. നോര്‍ത്ത് ഇംഗ്ലണ്ട് പോലുള്ള താരതമ്യേന വില കുറഞ്ഞ മേഖലകളിലാണ് ഇത്. ചെലവ് കുറഞ്ഞ ആറ് മേഖലകളിലെ അഞ്ചിടത്തും പുതിയ വിലകള്‍ റെക്കോര്‍ഡിട്ടു. നോര്‍ത്ത് ഈസ്റ്റില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 1 ശതമാനമാണ് വില ഉയര്‍ന്നത്. നോര്‍ത്ത് വെസ്റ്റില്‍ 0.9 ശതമാനവും, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 0.7 ശതമാനവും വില ഉയര്‍ന്നു. Not so grim: Locations in the North of England saw more significant asking price growth

യോര്‍ക്ഷയര്‍ & ദി ഹംബറില്‍ വര്‍ഷാവര്‍ഷ നിരക്ക് വര്‍ദ്ധന 2.8 ശതമാനമാണ്. പ്രതിമാസ നിലവാരത്തില്‍ വില മാറ്റമില്ലാതെ തുടരുന്നുണ്ട്. ഉയര്‍ന്ന വിലകളുള്ള ഈസ്റ്റ് ഇംഗ്ലണ്ടിലും, ലണ്ടന്‍ മേഖലകളിലുമാണ് പ്രതിമാസ കണക്കുകള്‍ പ്രകാരം വില താഴ്ന്നത്. ഇവിടെ യഥാക്രമം 0.5 ശതമാനവും, 0.3 ശതമാനവും വില കുറഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.