CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 37 Minutes 17 Seconds Ago
Breaking Now

ഇറാഖില്‍ അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം ; നാലു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഫെബ്രുവരി മാസത്തിന് ശേഷം അമേരിക്കന്‍ സേന ഇറാഖില്‍ നടത്തുന്ന ആദ്യത്തെ വ്യോമാക്രമണം ആയിരുന്നു ഇന്നലെ രാത്രിയിലേത്.

ഇറാഖില്‍ അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം. നാല് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിരോധം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്നും അമേരിക്കന്‍ സേനയ്ക്കും സഖ്യസേനകള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണം നടത്താന്‍ തയ്യാറെടുത്തിരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അമേരിക്കന്‍ സേനാ വൃത്തങ്ങള്‍ വിശദീകരിച്ചു.

ഫെബ്രുവരി മാസത്തിന് ശേഷം അമേരിക്കന്‍ സേന ഇറാഖില്‍ നടത്തുന്ന ആദ്യത്തെ വ്യോമാക്രമണം ആയിരുന്നു ഇന്നലെ രാത്രിയിലേത്. ഇറാഖിലെ ബാബിലോണ്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. കുറഞ്ഞത് നാല് പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായാതാണ് ഇറാഖി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് അമേരിക്കന്‍ സേനയ്ക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സേനാ വൃത്തങ്ങള്‍ വിശദീകരിച്ചു.

സ്വയം പ്രതിരോധത്തിന് തങ്ങള്‍ക്ക് എപ്പോഴും അവകാശമുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ആക്രമണം നടന്ന വിവരം ഇറാഖിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.