CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 50 Minutes 15 Seconds Ago
Breaking Now

ബില്‍ ഗേറ്റ്സ് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു, ഗുരുതര ആരോപണവുമായി എഴുത്തുകാരി

'കോടീശ്വരന്‍, നേര്‍ഡ്, രക്ഷകന്‍, രാജാവ്: ബില്‍ ഗേറ്റ്‌സ് ആന്‍ഡ് ഹിസ് ക്വസ്റ്റ് ടു ഷേപ്പ് ഔര്‍ വേള്‍ഡ്' എന്ന പുസ്തകത്തിലാണ് ആരോപണം.

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബില്‍ ഗേറ്റ്സ് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് ജേണലിസ്റ്റ് അനുപ്രീത ദാസ് തന്റെ പുസ്തകത്തില്‍ ആരോപിച്ചു. 'കോടീശ്വരന്‍, നേര്‍ഡ്, രക്ഷകന്‍, രാജാവ്: ബില്‍ ഗേറ്റ്‌സ് ആന്‍ഡ് ഹിസ് ക്വസ്റ്റ് ടു ഷേപ്പ് ഔര്‍ വേള്‍ഡ്' എന്ന പുസ്തകത്തിലാണ് ആരോപണം. നിരവധി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുള്ള ബില്‍ഗേറ്റ്‌സിന്റെ അടുത്തേയ്ക്ക് ഒറ്റയ്ക്ക് പോകുന്നതില്‍ ഇന്റേണുകള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നിട്ടും തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരോടും ഇന്റേണുകളോടും മോശമായ രീതിയില്‍ പെരുമാറിയ വ്യക്തിയെക്കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ഗേറ്റ്സ് സ്ത്രീകളുമായി ചങ്ങാത്തം കൂടുകയും അവരോട് അസാധാരണമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായതായും വെളിപ്പെടുത്തുന്നുണ്ട്. 

ബില്‍ഗേറ്റ്സിന്റെ വിവാഹ ജീവിതത്തെ ഇത് കാര്യമായി ബാധിച്ചിരുന്നതായി പുസ്തകത്തില്‍ പറയുന്നുണ്ട്. 1994-ല്‍ ഗേറ്റ്സ് മെലിന്‍ഡ ഗേറ്റ്സിനെ വിവാഹം കഴിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പെരുമാറ്റം ആരംഭിച്ചത്. ഭാര്യ മെലിന്റ ഫ്രഞ്ച് ഗേറ്റ്സിന് ബില്‍ ഗേറ്റ്സിനെ സംശയം ഉണ്ടായിരുന്നതായും അതിനാല്‍ അദ്ദേഹത്തിന്റെ സ്വകാര്യ നമ്പറും മറ്റും ആര്‍ക്കും കൊടുക്കാന്‍ സമ്മതിച്ചിരുന്നില്ലെന്നും പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. ദമ്പതികള്‍ ബന്ധം വേര്‍പിരിയാനുള്ള പ്രധാന കാരണം ഇതാണെന്നുമാണ് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ബില്‍ ഗേറ്റസുമായി വളരെ അടുത്ത ബന്ധമുള്ള ആളുകളെല്ലാം ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. ബില്‍ ഗേറ്റ്സ് സ്ത്രീകളെ ഇരയാക്കുകയോ, ജോലിയിലെ നേട്ടത്തിനായി ശാരീരികമായി വഴങ്ങിത്തരാന്‍ അവരോട് ആവശ്യപ്പെടുകയോ ചെയ്യുന്ന വ്യക്തിയല്ല എന്ന് മൈക്രോസോഫ്റ്റ് മുന്‍ എക്സിക്യൂട്ടീവ് പറഞ്ഞു. എവിടെ നിന്നൊക്കെയോ ലഭിച്ച വിവരങ്ങളും അജ്ഞാത ഉറവിടങ്ങളും ആശ്രയിച്ചാണ് അനുപ്രീത ദാസ് പുസ്തകത്തില്‍ പലതും എഴുതിവെച്ചിരിക്കുന്നത് എന്ന് ബില്‍ ഗേറ്റ്സിന്റെ വക്താവ് ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.