CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 9 Minutes 34 Seconds Ago
Breaking Now

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാന്‍ ശ്രമം

2009ല്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു

നടന്‍ വിജയ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി നടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.

2009ല്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. എന്നാല്‍ ആരാധകരുടെ പിന്തുണയുടെ കരുത്തില്‍ പാര്‍ട്ടി തുടങ്ങാന്‍ രാഹുല്‍ ഉപദേശിച്ചെന്നും പ്രചാരണമുണ്ടായിരുന്നു. അതേസമയം രാഹുല്‍ വിജയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ഉലച്ചിലുണ്ടാകാം.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ യോഗം ഈ മാസം 23ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിലാണ് നടക്കുന്നത്. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമാരും സിനിമാ മേഖലയിലെ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.