ഒരേസമയം ഗാസയിലും ലെബനനിലും ഇസ്രയേല്‍ നടത്തുന്ന ആക്രമണം അധാര്‍മികമാണെന്ന് കുറ്റപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇസ്രയേല്‍ ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആരോപിച്ചു.
പ്രതിരോധത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞ മാര്‍പാപ്പ അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയ്ക്ക് മാനുഷിക സഹായം നല്‍കല്‍ എന്നിവയെപ്പറ്റിയും സംസാരിച്ചു.
പ്രതിരോധം എല്ലായ്പോഴും ആക്രമണത്തിന് 'ആനുപാതികമായിരിക്കണം'. യുദ്ധംതന്നെ അധാര്‍മികമാണെങ്കില്‍പ്പോലും ധാര്‍മികതയെ സൂചിപ്പിക്കുന്ന ചില നിയമങ്ങള്‍ അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തങ്ങളുടെ യുദ്ധം ലബനീസ് ജനതയോടല്ല, ഹിസ്ബുള്ളയോടാണെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയേല്‍ ഹാഗാരി പറഞ്ഞു. ഇസ്രയേലിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊരാളായിരുന്നു നസറുള്ള. ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രേലി സേന ആക്രമണം തുടരുകയാണെന്നും അദേഹം പറഞ്ഞു.
അതേസമയം, ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ വധിച്ചതിനു പിന്നാലെ രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കി ഇസ്രയേല്‍. ഹമാസ്, ഹിസ്ബുള്ള സംയുക്ത ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്. വടക്കന്‍ ഇസ്രയേലില്‍ തുറന്ന സ്ഥലങ്ങളില്‍ പത്തു പേര്‍ക്കും അകത്ത് 150 പേരിലധികവും ഒത്തുചേരലുകള്‍ നടത്തെരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.