CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 52 Seconds Ago
Breaking Now

ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; ചെന്നൈയില്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു

ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവമുണ്ടായത്.

ചെന്നൈയില്‍ സര്‍ക്കാര്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ തല്ലിക്കൊന്നു. എംടിസി ബസ് കണ്ടക്ടര്‍ ജഗന്‍കുമാര്‍ (52) ആണ് മരിച്ചത്. വെല്ലൂര്‍ സ്വദേശിയായ ഗോവിന്ദനാണ് ജഗനെ മര്‍ദിച്ചത്. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.

ആദ്യം ടിക്കറ്റ് മെഷീന്‍ എടുത്ത് ജഗന്‍ ഗോവിന്ദനെ മര്‍ദിച്ചു. പിന്നാലെ ജഗന്‍ ഗോവിന്ദനെ തല്ലുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവമുണ്ടായത്. കയ്യാങ്കളിക്കിടെ പരുക്കേറ്റ ഗോവിന്ദന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.