CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 24 Minutes 4 Seconds Ago
Breaking Now

'ഹായ് ഫ്രണ്ട്സ്, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്'; വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല.

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. ഹായ് ഫ്രണ്ട്സ് എന്ന് തുടങ്ങുന്ന വീഡിയോയാണ് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്താം. കുട്ടികളെ നേരെയാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകാം', പ്രധാനമന്ത്രി പറഞ്ഞു.

വികാരാധീനനായാണ് നരേന്ദ്ര മോദി വീഡിയോയില്‍ സംസാരിച്ചത്. ചെറിയ പ്രായത്തില്‍ തെറ്റുകള്‍ സംഭവിക്കാം. കുട്ടികളെ നേര്‍വഴിക്ക് നടത്തേണ്ടത് നമ്മളാണെന്നും അത് തിരുത്താന്‍ ഇനി അവസരമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ താന്‍ മാപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു. 02 മിനിറ്റ് 54 സെക്കന്റ് വീഡിയോയാണ് പ്രധാനമന്ത്രി പങ്കുവെച്ചത്.

അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ രംഗത്തെത്തി. റീലില്‍ മാത്രമാണോ മാപ്പ് നല്‍കുന്നതെന്നും കേസുകള്‍ പിന്‍വലിക്കുമോയെന്നും ദീപ്‌കെ ചോദിച്ചു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി അഭിജീത് ദീപ്കെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.