CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 15 Seconds Ago
Breaking Now

ഈസ്റ്റ് ലണ്ടനില്‍ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ കഴുത്ത് മുറിക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ വംശജന്‍; അഞ്ച് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്ത് വെട്ടി; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ചാടിയിറങ്ങിയ സ്ത്രീയെയും കുത്തിപ്പരുക്കേല്‍പ്പിച്ചു; പ്രതിക്കെതിരെ ട്രിപ്പിള്‍ വധശ്രമത്തിന് കേസ്

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്

ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ കോടതിയില്‍ ഹാജരാക്കി. ഒരു പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ വെട്ടുകയും, മറ്റൊരു കുഞ്ഞിന്റെ മുഖത്ത് വെട്ടുകയും ചെയ്ത പ്രതിയെയാണ് കോടതിയിലെത്തിച്ചത്. 

രണ്ടും, അഞ്ചും വയസ്സുള്ള കുട്ടികളെ ഈസ്റ്റ് ലണ്ടന്‍ ഡാജെന്‍ഹാമില്‍ വെച്ച് അക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് ഇവരെ രക്ഷിക്കാനായി ശ്രമിച്ച സ്ത്രീക്കും അക്രമത്തില്‍ പരുക്കേറ്റു. 48-കാരനായ കുല്‍വീന്ദര്‍ റാമാണ് പ്രതി. 

മൂന്ന് ഇരകളെയും പരുക്കുകളുമായി ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. പേരും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്. 

രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്ത് മുറിക്കാന്‍ ശ്രമിച്ച് കൊണ്ടാണ് അക്രമം തുടങ്ങിയതെന്ന് പ്രോസിക്യൂട്ടര്‍ ജിയാനെല്‍ ഈവ്‌ലിന്‍ ആംബ്രോസ് വ്യക്തമാക്കി. മറ്റൊരു പെണ്‍കുട്ടിയുടെ വായിന് സമീപത്ത് മുതല്‍ ചെവി വരെയും വെട്ടേറ്റു. 

അക്രമിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീക്കും കുത്തേറ്റു. കേസുകള്‍ അതീവഗുരുതരമായതിനാല്‍ ഇത് ഓള്‍ഡ് ബെയ്‌ലിയിലേക്ക് നീക്കുകയാണെന്ന് ജഡ്ജ് പ്രതിയെ അറിയിച്ചു. ഡാജെന്‍ഹാമില്‍ നിന്നുള്ള കുല്‍വീന്ദര്‍ റാമിനെ മൂന്ന് വധശ്രമ കേസുകളാണ് ചുമത്തിയിരിക്കുന്നത്. നവംബര്‍ 11ന് ഓള്‍ഡ് ബെയ്‌ലിയില്‍ ഹാജരാക്കുന്നത് വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.