ബ്രിട്ടീഷ് സ്‌കൂളുകള്‍ നമ്മുടെ മക്കള്‍ക്ക് എത്രത്തോളം സുരക്ഷിതമാണ്? ഈ വാര്‍ത്ത കേട്ടാല്‍ ആ ആശങ്കയ്ക്ക് അല്‍പ്പം എണ്ണം പകരുകയേ ഉള്ളൂ. ആറ് കൊലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ക്രിമിനലുകളാണ് ബ്രിട്ടീഷ് സ്‌കൂളുകളില്‍ ജോലി നേടാന്‍ ശ്രമിച്ചതെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്.
26 കുട്ടിപ്പീഡകര്‍, നാല് ബലാത്സംഗ പ്രതികള്‍ എന്നിവരും സ്‌കൂളുകളില്‍ ജോലിക്കായി ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. സ്‌കൂള്‍ ഹെഡ് മുതല്‍ ടീച്ചര്‍, ക്ലാസ്‌റൂം അസിസ്റ്റന്റ് വരെയുള്ള ജോലികള്‍ നേടാനാണ് ഈ ക്രിമിനലുകള്‍ പരിശ്രമിച്ചത്.
എന്നിരുന്നാലും ഡിസ്‌ക്ലോഷര്‍ & ബാറിംഗ് സര്‍വ്വീസ് പരിശോധനകള്‍ ഈ 'കീടങ്ങളെ' പടിക്ക് പുറത്ത് നിര്‍ത്തി. അരു സഡന്‍ നരഹത്യാ കുറ്റവാളികളും എഡ്യുക്കേഷന്‍ റോളുകള്‍ക്കായി സ്വയം അവതരിച്ചുവെന്നാണ് വിവരാവകാശ നിയമങ്ങള്‍ പ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
12 പേരാകട്ടെ കുട്ടികള്‍ക്ക് എതിരായ ക്രൂരതകള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ്. 2023 ജനുവരി മുതല്‍ ആഗസ്റ്റ് വരെ 7097 അപേക്ഷകര്‍ക്ക് വിവിധ ശിക്ഷകള്‍ ലഭിച്ചിട്ടുള്ളവരാണ്. മദ്യപിച്ച് ഡ്രൈവ് ചെയ്തതയാണ് പ്രധാന കാരണം.