CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes 19 Seconds Ago
Breaking Now

ചോദിച്ച 8 കോടി നല്‍കിയില്ല, ഭര്‍ത്താവിനെ ഭാര്യ കൊന്നുകത്തിച്ചു, മൃതദേഹം കാപ്പിത്തോട്ടത്തില്‍

രമേശിന്റേയും നിഹാരികയുടെയും രണ്ടാം വിവാഹബന്ധമായിരുന്നു ഇത്.

ചോദിച്ച പണം നല്‍കാത്തതിന്റെ വൈര്യാഗ്യത്തില്‍ ഭര്‍ത്താവിനെ കൊന്ന ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞ് ഭാര്യ. കുടക് ജില്ലയിലെ ഒരു കാപ്പി പ്ലാന്റേഷനില്‍ കണ്ടെത്തിയ ഒരു മൃതദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഹൈദരാബാദ് സ്വദേശിയായ രമേശ് എന്ന ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രമേശിന്റെ ഭാര്യയായ നിഹാരികയെയും, കാമുകന്‍ നിഖിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

രമേശിന്റേയും നിഹാരികയുടെയും രണ്ടാം വിവാഹബന്ധമായിരുന്നു ഇത്. ഒരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന നിഹാരികയെ, ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് രമേശ് വിവാഹം കഴിച്ചത്. ഇരുവരും എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ഒരു ജീവിതമാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ നിഹാരികയ്ക്ക് നിഖില്‍ എന്ന യുവാവുമായി അടുപ്പം ഉണ്ടായി. ശേഷം നിഹാരിക എട്ട് കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ രമേശ് ആ പണം കൊടുത്തില്ല. ഈ പകയിലാണ് നിഹാരിക, നിഖിലിനൊപ്പവും അങ്കുര്‍ എന്ന സുഹൃത്തിനൊപ്പവും രമേശിനെ കൊന്നത്.

ഹൈദരാബാദിലെ ഉപ്പലില്‍ വെച്ച്, ശ്വാസംമുട്ടിച്ചാണ് രമേശിനെ നിഹാരികയും കൂട്ടരും കൊന്നത്. ശേഷം മൃതദേഹം 800 കിലോമീറ്ററോളം യാത്ര ചെയ്ത് കുടകിലെ ഒരു കാപ്പി പ്ലാന്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെവെച്ച് ഒരു പുതപ്പ് കൊണ്ട് മൂടി, മൃതദേഹം ഇവര്‍ കത്തിച്ചു. ശേഷം ഇരുവരും ഹൈദരാബാദിലെത്തുകയും, നിഹാരിക ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.

ഒക്ടോബര്‍ എട്ടിനാണ് കുടകിലെ കാപ്പി പ്ലാന്റേഷനില്‍ കത്തിക്കരിഞ്ഞ നിലയില്‍ രമേശിന്റെ മൃതദേഹം ലഭിക്കുന്നത്. ആദ്യം അന്വേഷണം ആരംഭിച്ച പൊലീസ് സംഘത്തിന് മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനായിരുന്നില്ല. അതോടെ ആ പ്രദേശത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.

ഇതിനിടെയാണ് സിസിടിവിയില്‍ പതിഞ്ഞ ഒരു ബെന്‍സ് പോലീസിന്റെ കണ്ണിലുണ്ടാകുന്നത്. കാറിന്റെ നമ്പര്‍ ട്രസ് ചെയ്ത പൊലീസ് കാര്‍ രമേശിന്റേതാണെന് കണ്ടെത്തുകയും, ഇയാളെ കാണാനില്ലെന്ന് പരാതി നിലവിലുള്ളതായി അറിയുകയും ചെയ്യുന്നു. ഇതോടെയാണ് വലിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.