CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 50 Minutes 48 Seconds Ago
Breaking Now

പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം, നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് കോടതിയെ ബോധ്യപ്പെടുത്തും

കഴിഞ്ഞ ദിവസം ജയില്‍മോചിതയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും മഞ്ജുഷ പ്രതികരിച്ചു.

ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് കോടതിയെ ബോധ്യപ്പെടുത്തും. ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മഞ്ജുഷ പ്രതികരിച്ചു.

അതേസമയം, കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലാത്തതിനാല്‍ തന്നെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കോന്നി തഹസില്‍ദാരാണ് മഞ്ജുഷ.

നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നല്‍കിയത്. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.