CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 12 Minutes 52 Seconds Ago
Breaking Now

സത്യം പുറത്തുവരണം, നിയമപോരാട്ടം തുടരും ; ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി ; പി പി ദിവ്യ

ജയില്‍മോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്.

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും പിപി ദിവ്യ പ്രതികരിച്ചു. താനും നവീന്‍ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണ്.. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.

ജയില്‍മോചിതയായ ശേഷം മാധ്യമങ്ങളെ കാണേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. അത്രയേറെ മാധ്യമവേട്ടയ്ക്ക് ഇരയായെന്ന് പിപി ദിവ്യ പറഞ്ഞു. സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന ഒട്ടേറെ വാര്‍ത്തകള്‍ നല്‍കി. വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങള്‍ മുന്നോട്ടുവന്നത്. അതില്‍ പ്രയാസമുണ്ടെന്ന് പിപി ദിവ്യ പറഞ്ഞു. പത്ത് ദിവസത്തെ ജയില്‍ വാസം വലിയ അനുഭവമാണ് ഉണ്ടായതെന്ന് ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന നീതി അവര്‍ക്ക് ലഭിക്കണം നിയമപോരാട്ടം നടത്തുമെന്ന് പിപി ദിവ്യ വ്യക്തമാക്കി.

ഉദ്യോഗസ്ഥരുമായി സൗഹൃദം ഉള്ളയാണ് താനെന്നും നല്ല സൗഹൃദം നിരവധി ഉദ്യോഗസ്ഥരുമായുണ്ടെന്നും പിപി ദിവ്യ പറഞ്ഞു. തീവ്രവാദികളെ പിടിച്ചുകൊണ്ടുപോകുന്ന പോലെയോ പത്ത് നാന്നൂറ് കൊലപാതകം ചെയ്ത കൊലപാതകിയെ കൊണ്ടുപോകുന്ന പോലെയാണ് തന്നെ കൊണ്ടുപോയതെന്ന് ദിവ്യ പറയുന്നു. വിമര്‍ശനങ്ങളില്‍ നിന്ന് കരുത്തുക്കിട്ടി. ജീവിതത്തില്‍ തിരുത്താന്‍ ഉണ്ടെങ്കില്‍ തിരുത്തും. ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകയായി സിപിഐഎമ്മിനൊപ്പം ഉണ്ടാകുമെന്ന് ദിവ്യ പറഞ്ഞു.

തന്റെ കൂടെയുള്ളവരില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടു. അവര്‍ക്ക് മുന്നില്‍ നിരപരാധിത്വം തെളിയിക്കും. അത് തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് ദിവ്യ പറഞ്ഞു. കുടുംബം ശക്തിയോടുകൂടി നില്‍ക്കുന്നതാണ് ശക്തിപകരുന്നത്. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട ആരോപണങ്ങള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് ഇപ്പോള്‍ നില്‍ക്കുന്നത് വിശ്വാസവും സത്യവും ബോധ്യവും ഉള്ളതുകൊണ്ടാണെന്ന് ദിവ്യ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.