CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 15 Minutes 29 Seconds Ago
Breaking Now

യുകെയില്‍ തരംഗമായി 'കുമ്പസാരം ' : പരസ്യമായോ ഈ കുമ്പസാരം? ന്യൂപോർട്ടിൽ നിന്നുള്ള ഈ ഷോർട്ട് ഫിലിം തരംഗമാകുന്നു.

കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത 'കുമ്പസാരം' എന്ന ഷോര്‍ട്ട് ഫിലിം ചര്‍ച്ചാ വിഷയം ആകുന്നു. ചങ്ക്സ് എന്ന യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ഈ മനോഹര ചിത്രം, പുതു തലമുറയുടെ കുമ്പസാരത്തോടുള്ള മനോഭാവം പച്ചയായി  പൊളിച്ചെഴുതുന്നു. നിരവധി അഭിനന്ദനങ്ങളാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തേടിയെത്തുന്നത്.അഭിനന്ദനങ്ങളോടൊപ്പം വിമര്‍ശനങ്ങളും നേരിടുന്ന ഈ ചിത്രം ഇതിനോടകം തന്നെ മലയാളികളുടെ ഇടയില്‍ സംസാരവിഷയം ആയിരിക്കുന്നു.ഈ ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും, ഗാന രചനയും നിര്‍വഹിച്ചിരിക്കുന്നത് ന്യൂപോര്‍ട്ടില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ഡയസ് തോമസ് ആണ്. ഷിന്റോ ടോം ആണ് ക്യാമറ, എഡിറ്റിംഗ്, കളറിങ് തുടങ്ങി മറ്റു സാങ്കേതിക മേഖലകളെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ന്യൂപോര്‍ട്ട്, കാര്‍ഡിഫ് മേഖലകളില്‍ സുപരിചിതനായ ഫ്രാങ്ക്ളിന്‍ ഫ്രാന്‍സിസ് ആണ്, ആര്‍ട്ട് കിരണ്‍ ലോറന്‍സ്.

റിയോ ജോണി, ലിജോ ജോസഫ്, ജാനറ്റ് റിയോ, അബിന്‍ തോമസ് എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങള്‍ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. റിയോ, ലിജോ എന്നിവര്‍,യുകെയില്‍ സ്റ്റേജ് ഡ്രാമകളിലൂടെ  സുപരിചിതരാണ്.ഇനിയും നല്ല സാമൂഹിക പതിബദ്ധതയുള്ള ചിത്രങ്ങളുമായി മുന്നോട്ടു പോകുന്നതിനു വേണ്ടിയാണ് ചങ്ക്സ് എന്ന യൂട്യൂബ് ചാനലിന് തുടക്കം കുറിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.