നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. ഇരുവരുടെയും വിവാഹം തീരുമാനിച്ചെന്നും നവംബര്‍ 25ന് വിവാഹിതരാകുമെന്നും അടുത്തിടെയാണ് ഷിയാസ് വെളിപ്പെടുത്തിയത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് പെണ്ണു കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ദര്‍ഫ എന്നും, അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് തോന്നിയതിനാല്‍ ആലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു.
ഇരുവരും തമ്മില്‍ 12 വയസ് പ്രയാവ്യത്യാസമുണ്ട്. അതേസമയം, ബിഗ് ബോസിന് ശേഷം സ്റ്റാര്‍ മാജിക് അടക്കം നിരവധി പരിപാടികളില്‍ ഷിയാസ് പങ്കെടുത്തിരുന്നു. ഇടയ്ക്ക് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലൈംഗികപീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ഈ ബന്ധം അവസാനിച്ചിരുന്നു.
ഷിയാസിനെതിരെ യുവതി പീഡനപരാതി നല്‍കിയ ശേഷമായിരുന്നു തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടന്‍ പുറത്തുവിട്ടത്. തനിക്കെതിരെ കേസ് വന്നിട്ടും തന്നെ വിശ്വസിച്ച് കൂടെ വധു കൂടെ നിന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ വിവാഹം മുടങ്ങുകയായിരുന്നു.