ലണ്ടന്‍ ; യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഇടുക്കി ജില്ല സംഗമത്തെ (ഐജെ എസ്) കൂടുതല്‍ ജനകീയവും ശക്തവും സംഘടിതവുമായ കൂട്ടായ്മായായി മാറ്റുവാന്‍ ഐജെസ് ഭരണ സമിതി തീരുമാനമെടുക്കയുണ്ടായി. ഐ ജെ എസ് ഭാരവാഹികളുടെ റെഡ്ഡിങ്ങില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയെ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി യുകെയില്‍ എത്തി ചേര്‍ന്ന എല്ലാ ഇടുക്കികാരെയും സംഗമത്തില്‍ അംഗങ്ങളാക്കുവാന്‍ തീരുമാനിക്കുകയുണ്ടായി.
ജന പങ്കാളിത്വവും അംഗങ്ങളുടെ ആത്മാര്‍ത്ഥമാ സഹകരണവും വൈവധ്യപൂര്ണ്ണമായ കലാ സംസ്കാരിക പരിപാടി കൊണ്ടും ബ്രിട്ടനിലെ ഏറ്റവും പ്രധാന സംഗമമാണ് ഇടുക്കി ജില്ലാ സംഗമമെന്ന് നിസ്സമശയം പറയാമെങ്കിലും കൂട്ടായ്മയെ കൂടുതല്‍ ശക്തവും ജനകീയവും ആക്കി തീര്‍ക്കുവാന്‍
ഇടുക്കി ജില്ലയില്‍ ജനിയ്ക്കുകയും വളരുകയും ചെയ്ത എല്ലാവരെയും സംഗമത്തില്‍ ചേര്‍ത്തു മുന്നോട്ടു പോകാന്‍ കമ്മറ്റി ശ്രമിക്കുന്നതാണ്.
മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ സംഗമവുമായി ബന്ധപ്പെട്ടു നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, കായിക മത്സരങ്ങള്‍, സംസ്കാരിക കൂട്ടായ്മ തുടങ്ങിയവയെ ക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും അവ കൂടുതല്‍ ജനപങ്കാളിത്വത്തോടെ കൂടുതല്‍ വിപുലമായി സംഘടിപ്പിക്കുവാനും കമ്മിറ്റി തീരുമാനിയ്ക്കുകയുണ്ടായി.
ഇത്തവണത്തെ ഇടുക്കി ജില്ലാ സംഗമ കുടംബ കൂട്ടായ്മ ഇംഗ്ലണ്ടിലെ തെക്ക് കിഴക്കന്‍ നഗരമായ ബാസില്‍ഡണില്‍ മേയ് മാസം 24 ശനിയാഴ്ച്ച നടത്തുന്നതാണ്. സംഗമത്തില്‍ എത്തുന്നവര്‍ അവരവരുടെ കുടംബാംഗളുമായി എത്തണമെന്നും പരിപാടി വിജയകരമായി തീര്‍ക്കുവാന്‍ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്നും ഐ.ജെ.എസ് ഭരണസമിതി അഭ്യര്‍ത്ഥിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ഇടുക്കി ജില്ല സംഗമം അഭിമാനകരമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനു നേതൃത്വം കൊടുത്ത മുന്‍ ഇടുക്കി ജില്ല സംഗമം കണ്‍വീനര്‍ ബാബു തോമസിന്റെയും സാന്റ്റോയുടെയും നേതൃത്വത്തില്‍ തന്നെ മേയ് മാസം 4-ാം തീയ്യതി ഞാറാഴ്ച്ച നോര്‍ത്താംപ്ടണില്‍ വച്ച് ഓള് യു.കെ വടംവലി മത്സരം സംഘടിപ്പിക്കുന്നതാണ്.
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് മാസം അവസാനത്തില്‍ ഐ.ജെ.എസ് മുന്‍ കണ്‍വീനര്‍ ജെസ്റ്റ്യന്‍ എബ്രാഹമിന്റെ നേതൃത്വത്തില്‍ നോട്ടിംങ്ങാമില്‍ വച്ച് നടത്തുന്നതായിരിക്കും.
പ്രസിഡന്റ് സിബി ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ഭരണ സമിതി യോഗത്തില്‍ സെക്രട്ടറി ജോമോന് ചെറിയാന് സ്വാഗതവും ട്രഷറര്‍ റോയ് ജോസഫ് നന്ദിയും പറഞ്ഞു. ദ്വദിന മീറ്റിങ്ങില്‍ മുന്‍ കണ്വീനറന്മാരായ ജിമ്മി ജേക്കബ്, ബാബു തോമസ്, പി ആര് ഓ വില്‍സണ്‍ പുന്നോലില്‍, സാജു ജോര്‍ജ്, ജോഷി ജോസഫ്, ബാബു മക്കുഴിയില്‍, ജിനേഷ് ലൂക്ക എന്നിവര്‍ പങ്കെടുത്തു.
ഇടുക്കി ജില്ല സംഗമ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്ത് സംഗമത്തിന്റെ വാട്സ് അപ് ഗ്രൂപ്പില്‍ ചേരണമെന്ന് താത്പര്യപ്പെടുന്നു.
Follow this link to join my WhatsApp group: https://chat.whatsapp.com/8vrUQ4rG4OSGhjNk4EZvvZ
വില്‍സണ്‍ പുന്നോലില്‍