CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 12 Minutes 1 Seconds Ago
Breaking Now

വയനാട്, പാലക്കാട് ഉപതെരഞ്ഞെടുപ്പ് യു കെയില്‍ ആഘോഷമാക്കി ഈസ്റ്റ്ഹാമിലെ യു ഡി എഫ് പ്രവര്‍ത്തകര്‍

ഈസ്റ്റ്ഹാം: പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ മിന്നും വിജയം യു കെയിലും ആഘോഷമാകുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ്ഹാമിലെ ഒരു കൂട്ടം യു ഡി എഫ് പ്രവര്‍ത്തകരാണ് മധുരം പങ്കിട്ടും വിരുന്നൊരുക്കിയും പ്രീയങ്ക ഗാന്ധിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങള്‍ മുഖേന യു ഡി എഫിനായി ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തിയിരുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എന്നിവര്‍ മുന്നില്‍ നിന്നും നയിച്ച പ്രചരണത്തിന്റെയും പ്രതിഭലനമാണ് യു ഡി എഫ് നേടിയ ഈ വലിയ വിജയം. 

പ്രവാസലോകത്തെങ്കിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോടും യു ഡി എഫ് മുന്നണിയോടുമുള്ള കൂറും അടങ്ങാത്ത ആവേശവും ഇന്നും ഉള്ളിന്റെ ഉള്ളില്‍ കാത്തു സൂക്ഷിക്കുന്ന ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ്ഹാമില്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും നേതൃത്വം വഹിക്കുന്നവരുമാണ്. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി മരണപ്പെട്ടപ്പോഴും ഒന്നാം ചരമവാര്‍ഷിക ദിനത്തിലും ഈസ്റ്റ്ഹാമില്‍  വിപുലമായ അനുശോചന യോഗവും ഇവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

റോമി കുര്യാക്കോസ്

 




കൂടുതല്‍വാര്‍ത്തകള്‍.