CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 59 Minutes Ago
Breaking Now

പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഫാമിലി ദൈവശാസ്ത്ര ക്വിസ് 'ഉര്‍ഹ 2024' ശ്രദ്ധേയമായി ; ഒന്നാം സമ്മാനം 3000 പൗണ്ട് ഹേ വാര്‍ഡ്സ് ഹീത്തിലെ ജോമോന്‍ ജോണ്‍ , ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി

ബിര്‍മിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച   ദൈവശാസ്ത്ര  വര്‍ഷത്തോടനുബന്ധിച്ച്  രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം   കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകള്‍   കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ  ദൈവശാസ്ത്ര  ക്വിസ് മത്സരം  'ഉര്‍ഹാ  2024 '  മത്സരത്തില്‍  ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും  ഹേ വാര്‍ഡ്സ് ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്  മിഷന്‍ അംഗങ്ങളായ  ജോമോന്‍ ജോണ്‍ , ബിബിത  കെ ബേബി  ദമ്പതികളുടെ നൂറൊക്കരി  കുടുംബ ടീം   കരസ്ഥമാക്കി .

കഴിഞ്ഞ വര്‍ഷം നടന്ന ആരാധന ക്രമ വര്‍ഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്   .

രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റര്‍ ഹോളി ഫാമില്‍ മിഷന്‍ അംഗങ്ങളായ എബിന്‍ ടി ജെ , അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമും , മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിന്‍ബറോ സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് സെന്റ് ആന്റണി മിഷന്‍ അംഗങ്ങളായ  സാബു ജോസഫ് , ഷിനി സാബു , റോണ്‍ മാത്യു സാബു എന്നിവരുള്‍പ്പെടുന്ന പുളിക്കക്കുന്നേല്‍ കുടുംബ ടീമും കരസ്ഥമാക്കി   .

ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന   ഫൈനല്‍ മത്സരത്തില്‍ വിവിധ തലങ്ങളില്‍ നടന്ന   ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവില്‍   40   കുടുംബങ്ങള്‍ ആണ് ദേശീയ തലത്തിലുള്ള ഫൈനല്‍ മത്സരത്തില്‍  പങ്കെടുക്കാന്‍ യോഗ്യത നേടിയത്  . ഇതില്‍ നിന്നും യോഗ്യത നേടിയ ആറ്  കുടുംബങ്ങള്‍ ആണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചത് .റെവ ഫാ നിഥിന്‍ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റര്‍ ആയി മത്സരം നിയന്ത്രിച്ചത് .

 

മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും , ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും , ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകളും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  വിതരണം ചെയ്തു .രൂപത പാസ്റ്ററല്‍ കോഡിനേറ്റര്‍ റെവ ഡോ  ടോം ഓലിക്കരോട്ട്  , ക്വിസ് പ്രോഗ്രാം കോഡിനേറ്റര്‍ റെവ  ഡോ ബാബു പുത്തന്‍പുരക്കല്‍ , റെവ ഫാ ജെയിംസ് കോഴിമല , റെവ ഫാ ജിനു മുണ്ടുനടക്കല്‍ , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു മുരിങ്ങമറ്റത്തില്‍  ,  ഇയര്‍ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങള്‍ ആയ ഡീക്കന്‍ ജോയ്സ്  പള്ളിക്യാമാലില്‍,  ഡോ  മാര്‍ട്ടിന്‍ തോമസ് ആന്റണി , ജൈസമ്മ ബിജോ എന്നിവരും    സന്നിഹിതരായിരുന്നു .

 

 

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.