CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 46 Seconds Ago
Breaking Now

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണന്റെ വാദം പൊളിയുന്നു, ഫോണ്‍ ആരും ഹാക്ക് ചെയ്തിട്ടില്ലെന്ന് പൊലീസ്; തെളിവ് നശിപ്പിച്ചു

ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ രണ്ട് തവണ ഫോര്‍മാറ്റ് ചെയ്ത് ഹാജരാക്കിയെന്നും പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കിയത് മറ്റൊരു ഫോണെന്നും റിപ്പോര്‍ട്ടിലുണ്ട്.

'മല്ലു ഹിന്ദു' വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വാദം തെറ്റാണെന്ന് തുറന്നു കാട്ടിയുള്ള പോലീസ് റിപ്പോര്‍ട്ട് പുറത്ത്. ഗോപാലകൃഷ്ണന്റെ ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയ ഫോണ്‍ രണ്ട് തവണ ഫോര്‍മാറ്റ് ചെയ്ത് ഹാജരാക്കിയെന്നും പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കിയത് മറ്റൊരു ഫോണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് കാണിച്ച് പരാതി നല്‍കുന്നതിന്റെ തലേദിവസം ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതന്ന് റിപ്പോര്‍ട്ട്. മല്ലു ഹിന്ദു വാട്ട്‌സാപ്പ് ?ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബര്‍ 31ന് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണന്റെ അവകാശവാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കുന്നത് നവംബര്‍ നാലിനായിരുന്നു. ഫോണ്‍ ആദ്യമായി ഫോര്‍മാറ്റ് ചെയ്തതാകട്ടെ പരാതി നല്‍കുന്നതിന്റെ തലേന്ന് നവംബര്‍ മൂന്നിനായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സംഭവത്തില്‍ ഗൂഗിള്‍, മെറ്റ അടക്കമുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തുടര്‍ന്ന് നവംബര്‍ 9ാം തീയതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് പൊലീസ് മേധാവി അഡീഷണര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ഈ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

അതേസമയം ഇത്രയും ഗൗരവമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ?ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമെന്ന് തെളിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതും ചര്‍ച്ചയാകുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.